ചൈനയിലെ സർക്കാർ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്

വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: instagram.com/_parified
സാങ്കേതികവിദ്യകളുടെ കാര്യത്തില്‍ ഏറെ മുന്നിട്ടുനില്ക്കുന്ന രാജ്യമാണ് ചൈന. എന്നാല്‍ അതേക്കുറിച്ചുള്ള അറിവ് ചൈനയ്ക്ക് പുറത്തുള്ളവര്‍ക്ക് അധികമറിയില്ല. പലമേഖലകളിലും സാങ്കേതികവിദ്യ ഉപയോഗിച്ച് അത്ഭുതകരമായ മാറ്റങ്ങളാണ് ചൈന നടപ്പാക്കുന്നത്. ഇപ്പോഴിതാ ചൈനയില്‍ നിന്നുള്ള അത്തരമൊരു കാഴ്ച പരിചയപ്പെടുത്തുകയാണ് ഒരു ഇന്ത്യന്‍ യുവതി.
പാരി എന്ന യുവതിയാണ് ചൈനയിലെ 'ഭാവിയില്‍ നിന്നുള്ള ആശുപത്രി'യിലെ കാഴ്ചകള്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ കാണിച്ചുതരുന്നത്. ചൈനയിലെ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് പാരി. ഒരു സർക്കാർ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അവര്‍ പങ്കുവെച്ചത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വ്യത്യസ്ത നടപടിക്രമങ്ങളാണ് വീഡിയോയിലുള്ളത്.
ഓട്ടോമേറ്റഡ് ഷൂ ഡിസ്പെന്‍സിങ് സിസ്റ്റം ഉപയോഗിച്ച് ഓപ്പറേഷന് തിയേറ്ററില്‍ ധരിക്കാനുള്ള പാദരക്ഷകള്‍ എടുക്കുന്നതാണ് പാരി ആദ്യം കാണിക്കുന്നത്. ഐഡി കാര്‍ഡ് സ്കാന്‍ ചെയ്തപ്പോള്‍ മെഷീനില്‍ നിന്ന് അണുവിമുക്തമാക്കപ്പെട്ട പാദരക്ഷകള്‍ പുറത്തുവരും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അതെടുത്ത് ഓപ്പറേഷന് തിയേറ്ററിലേക്ക് പോകാം.
അടുത്തതായി ഓപ്പറേഷന് തിയേറ്ററില്‍ ധരിക്കാനുള്ള സ്ക്രബ് ലഭിക്കാനുള്ള മെഷീനാണ് പാരി കാണിച്ചുതരുന്നത്. അവിടെ വീണ്ടും ഐഡി കാര്‍ഡ് സ്കാന്‍ ചെയ്യണം. തുടര്‍ന്ന് സൈസ് തിരഞ്ഞെടുത്താല്‍ സ്ക്രബ് ലഭിക്കും. എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ജറി ട്രോളിയാണ് അടുത്ത അത്ഭുതം. ശസ്ത്രക്രിയാ ഉപകരണങ്ങളും മരുന്നുകളുമെല്ലാമായി സ്വയം ഉരുണ്ടുരുണ്ട് ട്രോളി എത്തുന്നത് കൗതുകക്കാഴ്ച തന്നെയാണ്.
തുടര്‍ന്ന് പാരി കാണിക്കുന്നത് ആശുപത്രി ലോബിയില്‍ സ്ഥാപിച്ച വലിയ സര്‍ജറി മോണിറ്ററിങ് സ്ക്രീനാണ്. ഷെഡ്യൂള്‍ ചെയ്ത ശസ്ത്രക്രിയകള്‍ എത്ര, അതില്‍ എത്രയെണ്ണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്, ബാക്കി എത്ര എന്നീ വിവരങ്ങളും 3ഡി മാപ്പിന്റെ സഹായത്തോടെ ഓരോ സര്ജറയും നടക്കുന്ന ഇടങ്ങളുമാണ് സ്ക്രീനില്‍ കാണാന്‍ കഴിയുക. മറ്റൊരു സ്ക്രീനില്‍ ചീഫ് സര്ജന്, അസിസ്റ്റന്റുമാര്‍, നഴ്സ്, അനസ്തേഷ്യോളജിസ്റ്റ്, ശസ്ത്രക്രിയയുടെ ദൈര്‍ഘ്യം, മുറിയിലെ താപനില, ആര്‍ദ്രത തുടങ്ങിയ വിവരങ്ങളാണ് ഇവിടെ കാണാന്‍ കഴിയുക.
ശസ്ത്രക്രിയയ്ക്കുശേഷമുള്ള കാര്യങ്ങള്‍ കൂടി കാണിച്ചാണ് പാരി വീഡിയോ അവസാനിപ്പിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിച്ച പാദരക്ഷകളും സ്ക്രബും ഓട്ടോമേറ്റഡ് ഡിസ്പോസല്‍ മെഷീനില്‍ നിക്ഷേപിച്ചാല്‍ മാത്രം മതി. നിരവധി പേരാണ് പാരി പങ്കുവെച്ച അത്ഭുത കാഴ്ചകളുടെ വീഡിയോ കണ്ടതും താഴെ കമന്റുകളിട്ടതും.
Content Highlights: Automated Footwear to AI Surgeries: Indian Student Shares Wonders of a Chinese Hospital | Watch Video
Published: 09 Dec 2025, 09:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented