സ്ത്രീകളിലും യുവാക്കളിലും മദ്യപാനവുമായി ബന്ധപ്പെട്ട കരള്‍ രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ വര്‍ധിക്കുന്നതായി പഠനം. ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ്, സതേണ്‍ കാലിഫോര്‍ണിയ എന്നീ സര്‍വകലാശാലകളിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. കോവിഡ് കാലത്തെ അമിത മദ്യപാനമാണ് വര്‍ദ്ധനവിന്റെ പ്രധാന കാരമായി ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് നിയന്ത്രണവിധേയമായെങ്കിലും, അതോടൊപ്പം ഉണ്ടായ മറ്റു പ്രശ്‌നങ്ങള്‍ ഇന്നും നിലനില്‍ക്കുന്നതായി ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ സൈക്യാട്രി പ്രൊഫസറായ ഡോ. നസീം മലേകി അഭിപ്രായപ്പെട്ടു.
2018-നും 2022-നും ഇടയിലെ യുഎസിലെ മരണ സര്‍ട്ടിഫിക്കറ്റുകളെ അടിസ്ഥാനപ്പെടുത്തിയാണ് ജെഎഎംഎ നെറ്റ്വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനം നടന്നത്. മദ്യപാനവുമായി ബന്ധപ്പെട്ട കരള്‍ രോഗം കാരണമുണ്ടാകുന്ന മരണങ്ങള്‍ (ആല്‍ക്കഹോള്‍ അസോസിയേറ്റഡ് ലിവര്‍ ഡിസീസ് (ALD)) ഓരോ വര്‍ഷവും ഒമ്പത് ശതമാനം വര്‍ദ്ധിച്ചതായി പഠനത്തില്‍ പറയുന്നു. 2006-നും 2018-നും ഇടയില്‍ ഇത് 3.5 ശതമാനമായിരുന്നു.
പുരുഷന്മാരിലാണ് ഇപ്പോഴും മരണനിരക്ക് കൂടുതല്‍. 100,000-ല്‍ 17 പേര്‍ എന്നതാണ് കണക്ക്. എന്നാല്‍, സ്ത്രീകളിലെ മരണനിരക്ക് വേഗത്തില്‍ വര്‍ദ്ധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. 2022-ല്‍ 100,000 സ്ത്രീകളില്‍ എട്ട് പേരാണ് എഎല്‍ഡി മൂലം മരിച്ചത്. പുരുഷന്മാരുടെ മരണനിരക്കിന് ഇരട്ടിയായി സ്ത്രീകളുടെ മരണനിരക്ക് ഓരോ വര്‍ഷവും 4.3 ശതമാനമായാണ് ഉയര്‍ന്നത്.
25-നും 44-നും ഇടയിലുള്ള യുവാക്കളില്‍ 1999-നും 2022-നും ഇടയില്‍ മദ്യപാനവുമായി ബന്ധപ്പെട്ട ഹെപ്പറ്റൈറ്റിസ് മൂലമുള്ള മരണങ്ങളില്‍ ഏറ്റവും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി.
മദ്യപാനവുമായി ബന്ധപ്പെട്ട ക്യാന്‍സര്‍ മരണങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. 2025-ലെ അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച വിവരങ്ങള്‍ പ്രകാരം, 1990-ല്‍ 11,896 ആയിരുന്ന മദ്യപാനവുമായി ബന്ധപ്പെട്ട ക്യാന്‍സര്‍ മരണങ്ങള്‍ 2021-ഓടെ ഇരട്ടിയായി 23,207 മരണങ്ങളായി മാറി.
Content Highlights: Study reveals a sharp increase in alcohol-related liver disease deaths, among women and young adults
Published: 15 Jun 2025, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented