ആർത്തവചക്രത്തിൽ പ്രത്യുത്പാദനശേഷി ഏറ്റവും കൂടുതലുള്ള ഓവുലേഷൻ കാലത്ത് സ്ത്രീകൾ ആഡംബര വസ്തുക്കൾ വാങ്ങാനും പ്രദർശിപ്പിക്കാനുമുള്ള സാധ്യത കൂടുതലെന്ന് പഠനം. ഇണകളുടെ ശ്രദ്ധനേടാനുള്ള ശ്രമമാണ് ഇതിനു കാരണമെന്ന് ഗവേഷകർ പറയുന്നു. അണ്ഡോത്പാദന സമയത്ത് സ്ത്രീകൾ ആഡംബര വസ്തുക്കളിൽ കൂടുതൽ സന്തോഷം കണ്ടെത്തുന്നുവെന്ന് പ്ലോസ് വൺ ജേർണലിൽ പുറത്തിറങ്ങിയ പഠനം പറയുന്നു. ഇതിലൂടെ ഇണകളുടെ ശ്രദ്ധയാകർഷിക്കലാണ് ലക്ഷ്യം. ഡിസൈനർ വസ്ത്രങ്ങൾ, ആക്സസറികൾ, ആഭരണങ്ങൾ, ആഡംബര കാറുകൾ തുടങ്ങിയ ഉയർന്ന നിലവാരമുള്ള സാധനങ്ങൾ വാങ്ങുന്നത് സമ്പത്തും അന്തസ്സും കാണിക്കാൻ മാത്രമല്ലെന്നാണ് ഗവേഷകരുടെ വാദം.
റിപ്പബ്ലിക് ഓഫ് കൊറിയയിലെ ജിയോൻബക് നാഷണൽ യൂനിവേഴ്സിറ്റിയിലെ ഇതുസംബന്ധിച്ച പഠനം നടത്തിയത്. മൂന്നുഘട്ടങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. ഓരോന്നിലും മൂത്രത്തിന്റെ സാമ്പിളുകൾ ഉപയോഗിച്ച് ഹോർമോൺ നില അളക്കുകയും ആർത്തവചക്രത്തിലെ നിലവിലെ ഘട്ടം കണക്കാക്കുകയും ചെയ്തു. ആഡംബര ബ്രാൻഡുകളേക്കുറിച്ചും അവ വാങ്ങുന്നതിനേക്കുറിച്ചുമൊക്കെ നടത്തിയ വിശദമായ വിലയിരുത്തലുകൾക്കൊടുവിലാണ് അണ്ഡോത്പാദന സമയത്ത് ലക്ഷ്വറി ബ്രാൻഡുകളോടുള്ള ആസക്തി കൂടുതലാണെന്നു കണ്ടെത്തിയത്.
അണ്ഡോത്പാദനത്തോട് അടുത്തിരിക്കുമ്പോൾ സ്ത്രീകൾ ഇണകളെ ആകർഷിക്കാൻ ലക്ഷ്വറി ബ്രാൻഡുകൾ കൂടുതൽ വാങ്ങുന്നുവെന്നാണ് കണ്ടെത്തൽ. കൂടുതൽ തിളക്കമുള്ള നിറങ്ങൾ ധരിക്കുക, ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ സംസാരിക്കുക തുടങ്ങിയവ സ്ത്രീകൾ ഇണകളുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്ന മറ്റ് വഴികളാണെന്നും ഗവേഷകർ പറയുന്നു.
ഓവുലേഷൻ
ആർത്തവചക്രത്തിൽ അണ്ഡാശയത്തിൽ നിന്ന് പാകമായ അണ്ഡം പുറത്തുവിടുന്ന ഘട്ടമാണ് ഓവുലേഷൻ. സാധാരണയായി 28 ദിവസത്തെ ആർത്തവചക്രത്തിന്റെ 14-ാം ദിവസത്തിനടുത്തോ, അല്ലെങ്കിൽ അടുത്ത ആർത്തവം ആരംഭിക്കുന്നതിന് ഏകദേശം 14 ദിവസം മുമ്പോ ആണ് ഓവുലേഷൻ നടക്കുന്നത്. ഗർഭധാരണ സാധ്യതയുള്ള ദിവസങ്ങൾ കൂടിയാണിത്. ബീജത്തിന് ശരീരത്തിൽ അഞ്ച് ദിവസം വരെ ജീവനോടെയിരിക്കാൻ കഴിയും. ഗർഭധാരണ സാധ്യതയുള്ള സമയം ഏകദേശം ആറു ദിവസമാണ്, ഓവുലേഷന് മുമ്പുള്ള അഞ്ച് ദിവസവും ഓവുലേഷൻ നടക്കുന്ന ദിവസവുമാണിത്.
ഗർഭാശയഗള സ്രവങ്ങൾ (Cervical Mucus), ശരീര താപനില ചെറുതായി ഉയരുക, അടിവയറിന്റെ ഒരു വശത്തായി അനുഭവപ്പെടുന്ന ചെറിയ വേദന തുടങ്ങിയവ ലക്ഷണങ്ങളാണ്. സ്തനങ്ങളിൽ ചെറിയ വേദന, വയറു വീർക്കുക, ലൈംഗിക ചോദന തുടങ്ങിയവയുമുണ്ടാവാം.
Content Highlights: Research shows women prefer luxury goods during ovulation, aiming to attract partners with designer clothes, accessories, and high-end items.
Published: 05 Sept 2026, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented