പല ഭക്ഷണസാധനങ്ങളും ഒന്നിച്ച് ഒരു കോമ്പിനേഷന്‍ പോലെ കഴിക്കുന്ന ശീലം നമുക്കുണ്ട്. ഇവയിലെ വിവിധ പോഷകങ്ങൾ മെച്ചപ്പെട്ട രീതിയില്‍ ശരീരം സ്വീകരിക്കുകയും ചെയ്യാം . എന്നാല്‍, ചില ഭക്ഷണസാധനങ്ങള്‍ ഒന്നിച്ച് കഴിക്കുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ചില കോമ്പിനേഷനുകള്‍ ഒന്നുകില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അല്ലെങ്കില്‍, ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പോഷകങ്ങളെ വലിച്ചെടുക്കുന്നത് തടയും. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് ന്യൂട്രീഷനിസ്റ്റ് നമാമി അഗര്‍വാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നുണ്ട്.
അത്തരത്തിലുള്ള ചില കോമ്പിനേഷനുകളാണ് താഴെപ്പറയുന്നത്:
ഊണിനൊപ്പം പഴങ്ങള്‍ കഴിക്കാന്‍ പാടില്ല. പലപ്പോഴും ഭക്ഷണത്തോടൊപ്പം സ്വല്പം മധുരത്തിനായി പഴങ്ങളും ഉള്‍ക്കൊള്ളിക്കുന്ന ശീലം നമുക്കുണ്ട്. എന്നാലിത്, ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചോറ് കഴിച്ച് കുറച്ചധികം സമയത്തിനുശേഷം ഒരു സ്‌നാക്കായി മാത്രമേ പഴങ്ങളെ കണക്കാക്കാവൂ.
കൊഴുപ്പുള്ള മാംസത്തോടൊപ്പം ചീസ് ചേര്‍ക്കുന്നതാണ് അടുത്ത വിരുദ്ധകോമ്പിനേഷന്‍. കൊഴുപ്പുള്ള, സംസ്‌കരിച്ച മാംസം കഴിക്കുന്നത് സാച്ചുറേറ്റഡ് ഫാറ്റിന്റേയും സോഡിയത്തിന്റേയും ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഹൃദ്രോഗത്തിനുളള സാധ്യത കൂട്ടുകയും ഒപ്പം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത് ബാലന്‍സ് ചെയ്യുന്നതിനായി കൊഴുപ്പ് കുറഞ്ഞ മാംസവും ചീസും തെരഞ്ഞെടുക്കാനാണ് ന്യൂട്രീഷനിസ്റ്റ് നിര്‍ദേശിക്കുന്നത്.
ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങളില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പാലിനൊപ്പം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും.അതിനാല്‍, ഇവ രണ്ടും ഒന്നിച്ച് കഴിക്കാതെ, ഒരു ഇടവേളയ്ക്ക് ശേഷം മാത്രം രണ്ടും കഴിക്കുക.
മേല്‍പ്പറഞ്ഞ കോമ്പിനേഷനുകളെല്ലാം ചെറിയ അളവില്‍ കഴിക്കുന്നതുകൊണ്ട് എപ്പോഴും പ്രശ്‌നമാകണമെന്നില്ല, എന്നാല്‍ ഇവയുടെ ഒന്നിച്ചുള്ള ഉപഭോഗം പരമാവധി കുറയ്ക്കുന്നതാണ് ഉചിതം. വൈവിധ്യമേറിയതും സമീകൃതമായതുമായ ഭക്ഷണക്രമം ന്യൂട്രിയന്റുകളുടെ അപര്യാപ്തത ഇല്ലാതാക്കുന്നതിനും ശരിയായ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കും.
Content Highlights: nutritionist talks about four food combos not to be eaten for better health
Published: 23 Jun 2023, 11:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented