ഭക്ഷണക്രമീകരണത്തിലൂടെയും കലോറി നിയന്ത്രിച്ചും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കിടയിൽ എപ്പോഴും ചർച്ചയാകാറുള്ള ഒന്നാണ് പീനട്ട് ബട്ടർ. ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ പീനട്ട് ബട്ടർ സഹായിക്കുമോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. എന്നാൽ, കൃത്യമായ അളവിൽ കഴിച്ചാൽ പീനട്ട് ബട്ടർ ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു സഹായിയാണെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.
രണ്ട് ടേബിൾ സ്പൂൺ പീനട്ട് ബട്ടറിൽ ഏകദേശം 190 മുതൽ 200 വരെ കലോറി അടങ്ങിയിട്ടുണ്ട്. എങ്കിലും, ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന പ്രോട്ടീൻ, നാരുകൾ ,ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ശരീരത്തിന് ഏറെ ഗുണകരമാണ്.
പീനട്ട് ബട്ടർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെ?
-
വിശപ്പ് നിയന്ത്രിക്കുന്നു: പീനട്ട് ബട്ടറിലെ പ്രോട്ടീനും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതും താഴുന്നതും തടയുന്നു. ഇത് ദീർഘനേരം വയർ നിറഞ്ഞതായി തോന്നിക്കാനും അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.
-
ഉപാപചയ പ്രവർത്തനം (മെറ്റബോളിസം) വർദ്ധിപ്പിക്കുന്നു: ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ ശരീരത്തിന് കൂടുതൽ ഊർജ്ജം ആവശ്യമാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും.
പീനട്ട് ബട്ടർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
-
അളവ് കൃത്യമായിരിക്കണം: പീനട്ട് ബട്ടർ നേരിട്ട് സ്പൂൺ ഉപയോഗിച്ച് കോരി കഴിക്കുന്ന ശീലം ഒഴിവാക്കുക. ഒരു ദിവസം 1-2 ടേബിൾ സ്പൂൺ എന്ന അളവിൽ മാത്രം ഇത് പരിമിതപ്പെടുത്തുക.
-
ലേബൽ പരിശോധിക്കുക: വിപണിയിൽ ലഭിക്കുന്ന പല ബ്രാൻഡുകളിലും പഞ്ചസാരയും ഹൈഡ്രജനേറ്റഡ് വെജിറ്റബിൾ ഓയിലുകളും അടങ്ങിയിട്ടുണ്ടാകും. അതിനാൽ, കൃത്രിമ മധുരമോ പ്രിസർവേറ്റീവുകളോ ചേർക്കാത്ത പീനട്ട് ബട്ടർ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
-
നാരുകളുള്ള ഭക്ഷണങ്ങളോടൊപ്പം കഴിക്കുക: പീനട്ട് ബട്ടർ മാത്രമായി കഴിക്കുന്നതിനേക്കാൾ നല്ലത് ആപ്പിൾ കഷ്ണങ്ങൾ, ഉണങ്ങിയ മുന്തിരി, അല്ലെങ്കിൽ ഹോൾ-ഗ്രെയ്ൻ ബ്രെഡ് എന്നിവയ്ക്കൊപ്പം കഴിക്കുന്നതാണ്.
-
ലഘുഭക്ഷണമായി ഉപയോഗിക്കുക: പ്രധാന ഭക്ഷണത്തിന് പകരമായി പീനട്ട് ബട്ടർ കഴിക്കരുത്. പകരം വൈകുന്നേരങ്ങളിലോ വ്യായാമത്തിന് ശേഷമോ ഉള്ള ലഘുഭക്ഷണമായി ഇത് ഉൾപ്പെടുത്താം.
രണ്ട് ടേബിൾ സ്പൂൺ പീനട്ട് ബട്ടറിൽ 7-8 ഗ്രാം പ്രോട്ടീൻ, 2-3 ഗ്രാം ഫൈബർ, 16 ഗ്രാം ഹെൽത്തി ഫാറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. മിതമായ അളവിൽ ഉപയോഗിച്ചാൽ ശരീരഭാരം കുറയ്ക്കാൻ പീനട്ട് ബട്ടർ മികച്ചൊരു ചോയ്സ് തന്നെയാണ്.
Content Highlights: While high in calories, peanut butter can actually accelerate weight loss when consumed in moderation due to its rich protein, fiber, and healthy fat content that keeps you full for longer.
Published: 12 Jun 2026, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented