
ഇന്ത്യന്‍ ജേണല്‍ ഓഫ് പീഡിയാട്രിക്‌സില്‍ 2021-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഇന്ത്യയില്‍ ഏകദേശം 68 കുട്ടികളില്‍ ഒരാള്‍ വീതം ഓട്ടിസം ബാധിതരാണ്. കൂടാതെ 3:1 എന്ന അനുപാതത്തില്‍ പെണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ ഓട്ടിസം ബാധിതര്‍ ആണ്‍കുട്ടികളാണ്. ഓട്ടിസം ഒരു രോഗമല്ല മറിച്ച് ഒരു ന്യൂറോ ഡവലപ്‌മെന്റ് ഡിസോഡര്‍ എന്ന നിലയിലാണ് കണക്കാക്കുന്നത്. 2008 മുതലാണ് ഡബ്ല്യൂഎച്ച്ഒ ഏപ്രില്‍ രണ്ട് ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
ഓട്ടിസമുള്ള കുട്ടികളെ ഒറ്റപെടുത്താതെ നമ്മളില്‍ ഒരാളായി കാണുക, നമ്മുടെ സമൂഹത്തിന് ഓട്ടിസത്തെക്കുറിച്ച് അറിവ് നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ലോക ഓട്ടിസം ബോധവത്കരണ ദിനം ആചരിക്കുന്നത്. ''Advancing Neurodiversity and the UN Sustainable Development Goals (SDGs)'. എന്നതാണ് ഈ വര്‍ഷത്തെ ഓട്ടിസം ദിന പ്രമേയം. ലോകമെമ്പാടുമുള്ള ഓട്ടിസം ബാധിച്ച വ്യക്തികളില്‍ സമഗ്രമായ നയങ്ങളും രീതികളും എങ്ങനെ പോസിറ്റീവ് മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രമേയം ലക്ഷ്യമിടുന്നത്.
ഒരു രോഗമായല്ല മറിച്ച് ഒരു അവസ്ഥയായാണ് ഓട്ടിസത്തെ കണക്കാക്കുന്നത്. ഒരു കാരണം കൊണ്ട് മാത്രം ഉണ്ടാവുന്ന ഒന്നല്ല ഈ അവസ്ഥ. തലച്ചോറിലെ ചില വ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന വികസന വൈകല്യമായാണ് ആരോഗ്യ വിദഗ്ധര്‍ ഓട്ടിസത്തെ വിശേഷിപ്പിക്കുന്നത്. ജീനുകളും പാരിസ്ഥിതിക ഘടകങ്ങളും ഓട്ടിസം സ്പെക്ട്രെ ഡിസോര്‍ഡറിനെ ഗ്രിഗര്‍ ചെയ്യാം.
ലോകമെമ്പാടും ഓട്ടിസം ബാധിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികളില്‍ മൂന്ന് വയസ്സിനു മുന്‍പേ ഇത് ആരംഭിക്കുകയും ജീവിതത്തിലുടനീളം നീണ്ടു നീക്കുകയും ചെയ്യും. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ കുട്ടികള്‍ ഓട്ടിസം രോഗനിര്‍ണയം നടത്തുകയും ചികിത്സ സ്വീകരിക്കുകയും ചെയ്യുന്നതായാണ് സിഡിസി (സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍) കണക്കുകള്‍ പറയുന്നത്. ആഗോളതലത്തില്‍ നൂറ് കുട്ടികളില്‍ ഒരാള്‍ക്ക് ഓട്ടിസം സ്ഥിരീകരിക്കുന്നുണ്ട്. നേരത്തെയുള്ള രോഗനിര്‍ണയം കുട്ടികളിലെ പെരുമാറ്റ കഴിവുകള്‍ മെച്ചപ്പെടുത്താനും ഭാഷാ വികസനത്തെ വളര്‍ത്താനും സഹായിക്കും.
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
- കുഞ്ഞിനെ പേരു വിളിക്കുമ്പോഴോ സംസാരിക്കുമ്പോഴോ മുഖം തരാതിരിക്കുകയോ തിരിച്ച് പ്രതികരിക്കാതിരിക്കുകയോ ചെയ്യുക
- സംസാരവൈകല്യം
- കണ്ണിലേക്ക് നോക്കി സംസാരിക്കാതിരിക്കുക
- ആവശ്യമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചോ ചോദിച്ചോ ആവശ്യപ്പെടാതിരിക്കുക
- ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക
- സുഹൃത്തുക്കളുമായി കളിക്കുന്നതിന് പകരം മറ്റെന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് മാത്രം കളിക്കുക,
- ചില കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യുക
- സെന്‍സറി ഹൈപ്പര്‍സെന്‍സിറ്റിവിറ്റി- ഉദാഹരണത്തിന് ചില ശബ്ദങ്ങളോടും, സ്പര്‍ശനങ്ങളോടും ഉള്ള അസഹിഷ്ണുത
- പ്രത്യേകമായ കാര്യങ്ങളില്‍ താല്പര്യം ഉണ്ടാവുക, അല്ലെങ്കില്‍ ചിലതില്‍ ഒട്ടും താല്പര്യമില്ലാതിരിക്കുക
- സ്റ്റീരിയോടൈപിക് ചലനങ്ങള്‍- അതായത് കൈകള്‍ പ്രത്യേകമായി ചലിപ്പിക്കുക
- ആളുകളുമായി ഇടപെടാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുക
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് വളരാന്‍ നല്ലൊരു സാഹചര്യം ഒരുക്കുകയാണ് ഏറ്റവും പ്രധാന കാര്യം. അതുകൊണ്ടുതന്നെ കുട്ടികളെ പരിപാലിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവരുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്താനും ഇടപഴകാനും സാധിക്കും. ചിത്രങ്ങള്‍, അടയാളങ്ങള്‍, ആംഗ്യം തുടങ്ങിയവ കുട്ടികളുമായി ആശയവിനിമയം നടത്താന്‍ കൂടുതല്‍ സഹായിക്കും. അവരുടെ ഇഷ്ടാനിഷ്ടങ്ങളെ പ്രത്യേകം എഴുതി സൂക്ഷിക്കുക. വളരെ ചെറിയ കാര്യത്തിനും അനുമോദിക്കുന്നത് അവരില്‍ വലിയ സന്തോഷമുണ്ടാക്കും. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് കുറച്ച് അധികം സമയം നല്‍കണം. പാചകം, ഷോപ്പിങ്, വ്യത്തിയാക്കല്‍ തുടങ്ങിയ ദൈനംദിന കാര്യങ്ങളില്‍ അവരെ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുക. ഓര്‍ക്കുക ഈ ലോകം അവരുടേതു കൂടിയാണ്. ഒറ്റപ്പെടുത്തലിലൂടെയല്ല ചേര്‍ത്തുനിര്‍ത്തലിലൂടെയാണ് നമ്മുടെയും അവരുടെയും ജീവിതങ്ങളെ സുന്ദരമാക്കേണ്ടത്.
Content Highlights: Learn about autism its symptoms and how to support autistic individuals
Published: 02 Apr 2025, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented