കൈയെഴുത്തുപേനകള്‍ ഡിജിറ്റല്‍ സ്‌ക്രീനുകള്‍ക്ക് വഴിമാറിക്കൊടുത്ത കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എഴുത്ത് പൂര്‍ണമായും സ്മാര്‍ട് ഫോണുകളും ടാബും കംപ്യൂട്ടറുകളും ഏറ്റെടുത്തു കഴിഞ്ഞു. എഴുത്തുകുത്തുകള്‍ തീര്‍ത്തും 'പേപ്പര്‍ഫ്രീ'യായി. പക്ഷേ ഇത്രയധികം പുരോഗമനത്തിന് നമ്മള്‍ കൊടുക്കേണ്ടി വരുന്ന വിലയെക്കുറിച്ച് വിശദീകരിക്കുകയാണ് കൈയെഴുത്തും മസ്തിഷ്‌കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തുന്ന ഒരു കൂട്ടം ഗവേഷകര്‍.
പേനകള്‍ക്കു പകരം കീബോര്‍ഡുകള്‍ സ്ഥാനം പിടിക്കുമ്പോള്‍ അത് മസ്തിഷ്‌കത്തില്‍ സാരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. കീബോര്‍ഡില്‍ അക്ഷരങ്ങള്‍ സുഗമവും ഭംഗിയുള്ളതുമായി തെളിഞ്ഞുവരുമ്പോള്‍ കൈയക്ഷങ്ങള്‍ മസ്തിഷ്‌കവുമായി സംവേദനം ചെയ്ത് ആര്‍ജിച്ചെടുക്കുന്ന വൈജ്ഞാനിക കഴിവുകള്‍ വളരെ പതുക്കേ ഇല്ലാതാവുന്നുവെന്നാണ് പഠനം സ്ഥാപിക്കുന്നത്. ഒരു അറിവ് ഗ്രഹിച്ചെടുക്കാനുള്ള കഴിവിനെയും ഓര്‍മശക്തിയെയും ചിന്താശേഷികളെയും സ്‌ക്രീന്‍ എഴുത്തുകള്‍ പതിയേ ഇല്ലാതാക്കുന്നുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
നോര്‍വേയിലെ ഒരു കൂട്ടം ഗവേഷകരാണ് കൈയെഴുത്തും ടൈപ്പിങ്ങും തമ്മിലുള്ള ബൗദ്ധികമായ അന്തരങ്ങളെക്കുറിച്ച് പഠനം നടത്തിയത്. 256 ഇലക്ട്രോഡുകള്‍ വിദ്യാര്‍ഥികളുടെ മസ്തിഷ്‌കത്തില്‍ പിടിപ്പിച്ചശേഷം അവര്‍ കൈയെഴുത്തില്‍ ഏര്‍പ്പെടുമ്പോഴും കീബോര്‍ഡുപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോഴും സംഭവിക്കുന്നതെന്താണെന്ന് നിരീക്ഷിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. അവരുടെ കണ്ടെത്തല്‍ അമ്പരപ്പിക്കുന്നതായിരുന്നു- കൈ കൊണ്ട് എഴുതുമ്പോള്‍ ഓര്‍മയുമായും പഠനവുമായും ബന്ധപ്പെട്ട വിപുലമായ നാഡികള്‍ സജീവമാകുന്നു, അതേസമയം ടൈപ്പിങ് തലച്ചോറിന്റെ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും തന്നെ ഉണര്‍ത്തുന്നില്ല.
എഴുതുമ്പോള്‍ കൈയുടെ നിയന്ത്രിതമായ ചലനങ്ങള്‍ കൊണ്ട് ഓര്‍മകള്‍ നിലനിര്‍ത്താനും സംഗ്രഹിക്കാനും മസ്തിഷ്‌കത്തെ ശക്തമാക്കാനും കഴിയുന്നു. സ്‌കൂള്‍ തലങ്ങളില്‍ കൈയെഴുത്തുകള്‍ നിര്‍ബന്ധമായും കുട്ടികള്‍ ശീലിച്ചിരിക്കണം എന്നാണ് ഗവേഷകരുടെ നിര്‍ദ്ദേശം.
കൈയെഴുത്തുകാര്‍ നിര്‍ജീവമായി അക്ഷരങ്ങള്‍ ഉണ്ടാക്കുകയല്ല ചെയ്യുന്നത്, മറിച്ച് തലച്ചോറിനെക്കൂടി എഴുത്തുപ്രക്രിയയില്‍ ഇടപഴകിക്കുകയാണ് ചെയ്യുന്നത്. ടൈപ്പ് റെറ്റിങ്ങിന് പക്ഷേ അത്തരത്തില്‍ ഇടപെടാന്‍ കഴിയുന്നില്ല എന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കൈ കൊണ്ട് എഴുതുമ്പോള്‍ മസ്തിഷ്‌കം അതൊരു ക്രിയാത്മക പ്രക്രിയ ആയിട്ടാണ് രൂപപ്പെടുത്തുന്നത്. വിജ്ഞാനം, ഓര്‍മശക്തി, ചലനാത്മകത തുടങ്ങി മസ്തിഷ്‌കത്തിലെ ഒന്നിലധികം മേഖലകളെ സജീവമാക്കുന്നു. ഓരോ അക്ഷരവും കൈകൊണ്ട് എഴുതുമ്പോള്‍ തലച്ചോറില്‍ ആഴത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കൈകൊണ്ട് എഴുതുമ്പോള്‍ ലഭിക്കുന്ന അധികം വിജ്ഞാനത്തെക്കുറിച്ച് ലബ്ധപ്രതിഷ്ഠരായ എഴുത്തുകാര്‍ മുതല്‍ ബ്യൂറോക്രാറ്റുകള്‍ വരെ വിശദമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങളെ ആശ്രയിക്കുന്നതിനുപകരം നോട്‌സ് എഴുതിയെടുക്കാനാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.
Content Highlights: handwriting and screen writing and the brain development
Published: 28 Mar 2025, 08:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented