ചെറുതായി ഒന്നു തെന്നിവീഴുന്നതോ കൈയോ കാലോ തട്ടുന്നതോ സാധാരണരീതിയിൽ വലിയപ്രശ്നമല്ല. എന്നാൽ, പ്രായമായവരെസംബന്ധിച്ച് ജീവിതംതന്നെ അത് മാറ്റിമറിച്ചേക്കാം. ഒരു മുറിവിനും പൊട്ടിയ എല്ലിനുമപ്പുറമുള്ള ആരോഗ്യപ്രശ്നങ്ങളും വീഴ്ചകാരണം ഉണ്ടാകുന്നു.
65 വയസ്സുകഴിഞ്ഞവരിൽ നാലിലൊരാൾ എല്ലാവർഷവും വീഴുന്നുണ്ടെന്നാണ് കണക്ക്. പ്രായമായവരുടെ എണ്ണം ഏറെക്കൂടുതലുള്ള കേരളത്തിലെ പൊതു ഇടങ്ങൾ വയോജനസൗഹൃദമാണോ എന്നും ആലോചിക്കേണ്ടതുണ്ട്. പ്രായമായവരുള്ള വീടുകളിൽ വീഴ്ചയെ തടയാനുള്ള മുൻകരുതലുകളെടുക്കുന്നതുപോലും അപൂർവമാണ്. ഇതു മാറേണ്ട കാലംകഴിഞ്ഞു.
ഒരു ചെറിയ വീഴ്ചപോലും ജീവിതനിലവാരത്തെ ബാധിച്ചേക്കാമെന്നതിനാൽ വേദന തോന്നിയില്ലെങ്കിൽപ്പോലും ഡോക്ടറെ സമീപിക്കുക
വീഴ്ചയുടെ കാരണങ്ങൾ?
പ്രായമായവർക്ക് കാഴ്ച, കേൾവി, ശാരീരികചലനം എന്നിവയ്ക്ക് ബുദ്ധിമുണ്ടാകാം. ഓസ്റ്റിയോപോറോസിസ്, സാർക്കോപീനിയ, ഓർമ്മക്കുറവ്, മൂത്രം പിടിച്ചുനിർത്താൻ സാധിക്കാത്തതിനാൽ ശൗചാലയത്തിലേക്ക് വേഗത്തിൽ പോകേണ്ടിവരുക, തലകറക്കത്തിന് കാരണമാകുന്ന അസുഖങ്ങൾ, മരുന്നുകൾ, ശരീരവേദന എന്നിങ്ങനെ പ്രായമായവരിൽ വീഴ്ചയ്ക്കുള്ള കാരണങ്ങൾ ഏറെയാണ്. ഇതിനെക്കാളെല്ലാം വലിയകാരണം വീഴുമെന്ന പേടിയാണെന്ന് വിദഗ്ധർ പറയുന്നു. പേടികാരണം ഒന്നും ചെയ്യാതാകുന്നതോടെ വീഴ്ച തടയാനുള്ള ശരീരത്തിന്റെ സ്വാഭാവിക കഴിവ് നഷ്ടപ്പെടുന്നു.
നമുക്കെന്തുചെയ്യാം?
* കാഴ്ചശക്തിയും കേൾവിശക്തിയും സ്ഥിരമായി പരിശോധിക്കുക. ശരീരത്തിന്റെ സന്തുലനം നിയന്ത്രിക്കുന്നതിൽ ചെവിക്കുള്ള പങ്ക് വലുതാണ്
* പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങി തലകറക്കത്തിന് കാരണമാകുന്ന അസുഖങ്ങളുണ്ടെങ്കിൽ പുറത്തിറങ്ങുമ്പോൾ ആരെയെങ്കിലും കൂടെക്കൂട്ടുക
* മരുന്നുകളുടെ പാർശ്വഫലങ്ങൾ അറിഞ്ഞുെവക്കുക. തലകറക്കമുണ്ടാകുന്ന മരുന്നുകൾ കഴിച്ചതിനുശേഷം അധികം നടക്കാതിരിക്കുക
* തിക്കും തിരക്കും ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് വിട്ടുനിൽക്കുക
* ഊന്നുവടി, വാക്കർപോലുള്ള സഹായ ഉപകരണങ്ങൾ ഉപയോഗിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടാൽ നിർബന്ധമായും ഉപയോഗിക്കുക
* എപ്പോഴും പതിയെമാത്രം എഴുന്നേൽക്കുക
* വ്യായാമം ചെയ്യുന്നത് ശീലമാക്കുക
* നടക്കുമ്പോൾ കൈകൾ ഒഴിച്ചിടുക. ഫോണും പേഴ്‌സും മറ്റും ഇടാൻ തോളിൽ തൂക്കുന്ന ബാഗുകൾ ഉപയോഗിക്കുക
* ചെരുപ്പുകൾ സൂക്ഷിച്ച് തിരഞ്ഞെടുക്കാം
* പ്രായമായവരുടെ കിടപ്പുമുറി താഴെനിലയിൽത്തന്നെ ഒരുക്കുക, ശൗചാലയത്തോടുകൂടിയ, നല്ല വെളിച്ചമുള്ള മുറി തിരഞ്ഞെടുക്കുക
* ലൈറ്റിന്റെ സ്വിച്ച് കട്ടിലിനടുത്ത് ക്രമീകരിക്കാം. മോഷൻ സെൻസർ ലൈറ്റുകൾ ഉപയോഗിക്കുന്നതും നല്ലതാണ്
* ചവിട്ടികൾ കഴിവതും ഒഴിവാക്കാം. ഉപയോഗിക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ ടേപ്പ് ഉപയോഗിച്ച് അനങ്ങാത്തവിധം സജ്ജീകരിക്കാം
* ശൗചാലയത്തിൽ കൈവരി പിടിപ്പിക്കുന്നത് നല്ലതാണ്. ഒരു കോളിങ് ബെല്ലും വെക്കാം
* പ്രായമായവർ സ്ഥിരമായി ഉപയോഗിക്കുന്ന സ്ഥലങ്ങളിൽനിന്ന് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത തട്ടിവീഴാൻ സാധ്യതയുള്ള ചെറിയ പെട്ടികൾ, മേശകൾ എന്നിവ ഒഴിവാക്കാം
* മേശകളുടെയും മറ്റ് വീട്ടുപകരണങ്ങളുടെയും കൂർത്തമുനകൾ ഒഴിവാക്കുക
* അടുക്കള സ്ലിപ്പ് പ്രൂഫാക്കുക (ആന്റി സ്കിഡ് മാറ്റുകൾ, ചവിട്ടികൾ തുടങ്ങിയവ ഉപയോഗിക്കാം)
Content Highlights: One in four adults over 65 experiences a fall every year., Falls can severely impact the quality of life and cause major health complications beyond fractures., Common causes include vision issues, osteoporosis, medication side effects, and fear of falling
Published: 17 Aug 2026, 02:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented