ആന്റിബയോട്ടിക് മരുന്ന് ഫലിക്കാത്ത അണുബാധകാരണം അടുത്ത 25 വർഷത്തിനുള്ളിൽ ലോകത്ത് 39 മില്യൺ(3.90 കോടി) മരണങ്ങൾ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്ന അവസ്ഥ സാധാരണ സർജറികളുടെയും പ്രസവങ്ങളുടെയും അപകടസാധ്യത കൂട്ടിയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
മരുന്നു കഴിച്ചിട്ടും രോഗം കുറയുന്നില്ലേ?ഈകാര്യങ്ങളിൽ ജാഗ്രതവേണം|അതിരു വിടരുത് ആന്റിബയോട്ടിക് 01
ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാവിക്ക് ഭീഷണിയാകുന്ന അവസ്ഥയാണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്ന് ലോകാരോഗ്യ സംഘടനയുടെ ആന്റിമോക്രോബിയൽ റെസിസ്റ്റൻസ് വിഭാഗം ആക്റ്റിങ് ഡയറക്ടർ ജീൻ പിയറി ന്യെമാസി പറഞ്ഞു. പ്രതിരോധം, രോഗനിർണയം, ആന്റിബയോട്ടിക്കുകളുടെ ഉചിതമായ ഉപയോഗം തുടങ്ങിയവ ഇന്നും ലോകത്ത് പലഭാഗങ്ങളിലും മന്ദഗതിയിലാണെന്നാണ് വിലയിരുത്തൽ.
ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുബാധകൾ വർഷങ്ങളായി നാമറിയാതെ ആളുകളുടെ ജീവനെടുക്കുന്നുണ്ട്. 2021-ൽ മാത്രം ഇതുമൂലം പത്തു ലക്ഷത്തിലേറെ മരണങ്ങളുണ്ടായി. 2023-ൽ, ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ചതും ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടതുമായ ബാക്ടീരിയൽ അണുബാധകളിൽ ആറിൽ ഒന്നും അവയെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നവയായിരുന്നു എന്നാണ് കണ്ടെത്തിയത്.
ഇങ്ങനെപോയാൽ ലക്ഷക്കണക്കിന് ജീവൻ നഷ്ടപ്പെടാം;അടിയന്തര ഇടപെടൽ അനിവാര്യം|അതിരുവിടരുത് ആന്റിബയോട്ടിക്-2
പ്രൈമറി കെയർ സെന്ററുകൾ മുതൽ റഫറൽ ആശുപത്രികൾവരെ പരിശോധന ശക്തമാക്കുകയും സാമ്പിൾ ശേഖരണം മുതൽ രോഗകാരികളെ തിരിച്ചറിയുന്നതുവരെ കൃത്യമാക്കുകയും അവയിലേതെല്ലാം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നുവെന്ന് നിരീക്ഷിക്കുകയും ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അണുബാധ പ്രതിരോധിക്കൽ, വാക്സിനേഷൻ, ശുചിയാർന്ന വെള്ളം ലഭ്യമാക്കുക, ആന്റിബയോട്ടിക്കുകളുടെ ഉചിതമായ ഉപയോഗം തുടങ്ങിയവയിലൂടെ മാത്രമേ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്ന അവസ്ഥയെ ഇല്ലാതാക്കാനാവൂ എന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേർക്കുന്നു.
ആന്റിബയോട്ടിക്: കേരളത്തിന്റെ പ്രതിരാേധ പ്രവർത്തനം എവിടെയെത്തി? | അതിരു വിടരുത് ആന്റിബയോട്ടിക് 03
2021-ലെ കണക്കുപ്രകാരം ആന്റിബയോട്ടിക് മരുന്ന് ഫലിക്കാത്ത അണുബാധ കാരണം ലോകത്തുണ്ടാകുന്ന മരണത്തിൽ അഞ്ചിലൊന്നും ഇന്ത്യയിലാണെന്ന് ‘ദ ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ലോകത്ത് ഒരുവർഷം 47 ലക്ഷത്തിലധികം പേരും ഇന്ത്യയിൽ 9.87 ലക്ഷം പേരുമാണ് ഇങ്ങനെ മരിക്കുന്നത്.
രോഗാണുക്കൾ മരുന്നുകളെ ചെറുക്കാൻ ശേഷിനേടുന്ന അവസ്ഥയാണ് മരുന്നുപ്രതിരോധം (ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്). ലോകത്തെ ഇത്തരം 47 ലക്ഷം മരണങ്ങളിൽ 11.4 ലക്ഷത്തിനും നേരിട്ടുള്ള കാരണം മരുന്ന് ഫലിക്കാതിരുന്നതാണ്. ഇന്ത്യയിൽ ഇത് 2.67 ലക്ഷമാണ്. സ്‌ട്രെപ്‌റ്റോകോക്കസ് ന്യുമോണിയ, ഇ-കോളി, ക്ലെബ്‌സിയെല്ല എന്നീ ബാക്ടീരിയകളാണ് കൂടുതൽ മരണത്തിനിടയാക്കിയത്.
ആന്റിബയോട്ടിക്കുകൾ അരുതെന്നല്ല; ഉപയോഗത്തിൽ കരുതൽ വേണമെന്നാണ് | അതിരു വിടരുത് ആന്റിബയോട്ടിക് 04
ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്
ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലം രോഗാണുക്കൾ മരുന്നിനുമേൽ ആർജിക്കുന്ന പ്രതിരോധമാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ). ആരോഗ്യരംഗത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് ലോകാരോഗ്യ സംഘടന ഇതിനെ കാണുന്നത്. മരുന്ന് ഫലിക്കാതായാൽ ചികിത്സാ കാലയളവ്, ചെലവ്, മരണനിരക്ക് എന്നിവ ഉയരും. ആന്റിബയോട്ടിക് പ്രതിരോധംമൂലം ഒരുവർഷം ലോകത്ത് 10 ലക്ഷം ആളുകൾ മരിക്കുന്നതായാണ് കണക്കാക്കുന്നത്.
Content Highlights: Antimicrobial resistance could lead to 39 million deaths in 25 years, warns WHO, highlighting increased risks in surgeries and childbirth.
Published: 16 Nov 2026, 05:54 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented