ചൂടുകാലത്ത് ഉള്ളം തണുപ്പിക്കാന്‍ വീട്ടില്‍തന്നെ പലരുചികളിലുള്ള ഐസ്‌ക്രീം തയ്യാറാക്കിയാലോ. ഇന്ന് സ്‌ട്രോബറി ബനാന ഐസ്‌ക്രീം തയ്യാറാക്കാം 

To advertise here,

ചേരുവകള്‍

  1. ബനാന ഉടച്ചത്- ഒന്ന്
  2. സ്‌ട്രോബറി പ്യൂരി- മുക്കാല്‍ കപ്പ്
  3. പാല്‍ - ഒരു കപ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍
  4. പഞ്ചസാരപൊടിച്ചത്- കാല്‍കപ്പ്
  5. ഫ്രഷ്‌ക്രീം- മുക്കാല്‍ കപ്പ്
  6. കോണ്‍ഫ്‌ളവര്‍- രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കോണ്‍ഫ്‌ളവര്‍ രണ്ട് ടേബിള്‍ സ്പൂണ്‍ പാലില്‍ കലക്കി വയ്ക്കുക. ഒരു കപ്പ് പാല്‍ ചൂടാക്കുക. തിളവരുന്ന സമയത്ത് രണ്ട് ടേബിള്‍ സ്പൂണ്‍ പൊടിച്ച പഞ്ചസാരയും ചേര്‍ത്തിളക്കി വാങ്ങി തണുപ്പിക്കുക. അരിച്ചെടുത്തതിന് ശേഷം വേണം തണുപ്പിക്കാന്‍. 

ഫ്രഷ്‌ക്രീം ബാക്കി പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് അടിച്ച് സോഫ്റ്റാകുമ്പോള്‍ തണുത്ത പാല്‍ മിശ്രിതവും സ്‌ട്രോബറി പ്യൂരിയും പഴവും ചേര്‍ത്ത് വീണ്ടും അടിക്കുക. ഇത് ഒരു പാത്രത്തിലൊഴിച്ച് തണുക്കാന്‍ വയ്ക്കുക. ഇത് വീണ്ടും പൊടിച്ച് മിക്‌സിയില്‍ അടിച്ച ശേഷം ഫ്രീസറില്‍ വയ്ക്കാം. വിളമ്പുന്നതിന് 15 മിനിറ്റ് മുമ്പ് ഫ്രീസറില്‍ നിന്ന് മാറ്റി ഫ്രിജില്‍ വെറുതേ വയ്ക്കുക. 

Content Highlights: Strawberry Icecream Recipes