ക്ഷണത്തില്‍ വ്യത്യസ്തത പരീക്ഷിക്കാന്‍ ഇഷ്ടമുള്ളവരുണ്ട്. സ്ഥിരം പുഡ്ഡിങ്ങുകള്‍ കഴിച്ചുമടുത്തെങ്കില്‍ ചോറുകൊണ്ട് ഒരു പുഡ്ഡിങ് ആയാലോ? ബസ്മതി അരി കൊണ്ട് പുഡ്ഡിങ് തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.

To advertise here,

ചേരുവകള്‍

ബസ്മതി റൈസ്- 60 ഗ്രാം
ആല്‍മണ്ട് മില്‍ക്- ഒന്നര ലിറ്റര്‍
ഏലം- 6 എണ്ണം ചതച്ചത്
പഞ്ചസാര- 50 ഗ്രാം
ടോസ്റ്റഡ് ഫ്‌ളേക്ഡ് ആല്‍മണ്ട്- 20 ഗ്രാം

തയ്യാറാക്കുന്ന വിധം

അരി ഒരു ബൗളിലേക്കെടുത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് പത്തുമിനിറ്റ് കുതിര്‍ത്തുവെക്കുക. ഇനി ഇത് വേവിച്ച് മാറ്റിവെക്കണം. ശേഷം പാല്‍ മിതമായ ചൂടില്‍ തിളപ്പിച്ച് ഏലക്കായ ചതച്ച് ചേര്‍ക്കുക. പാല്‍ തിളച്ചതിനുശേഷം വേവിച്ച വച്ച ചോറ് പാലിലേക്ക് ചേര്‍ക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. പാലും അരിയും ചേര്‍ന്ന് കട്ടിയായ പരുവത്തിലായി വരുമ്പോള്‍ പഞ്ചസാരയും ഫ്‌ളേക്ഡ് ആല്‍മണ്ടും ചേര്‍ക്കാം. ഇനി പത്തുമിനിറ്റ് ഇടയ്ക്കിടെ ഇളക്കി വേവിക്കാം. ഒന്നോ രണ്ടോ ഏലക്കായ പൊടിച്ചത് കൊണ്ട് അലങ്കരിച്ചതിനുശേഷം ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം. 

Content Highlights: rice pudding recipe