വീട്ടില്‍ എളുപ്പത്തിലുണ്ടാക്കാവുന്ന പലഹാരമാണ് പീനട്ട് ടിക്കി. നിലക്കടല, ഉരുളക്കിഴങ്ങ്, മസാലകള്‍ തുടങ്ങി ചുരുക്കം ചേരുവകള്‍ മാത്രമേ പീനട്ട് ടിക്കി തയ്യാറാക്കാനായി ആവശ്യമുള്ളു. 25 മിനിറ്റിനുള്ളില്‍ ഈ പലഹാരം ഉണ്ടാക്കിയെടുക്കാം. 

To advertise here,

ആവശ്യമായ സാധനങ്ങള്‍
നിലക്കടല
പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ്
മുളകുപൊടി - 1/2 ടീ സ്പൂണ്‍
ഗരം മസാല- 1/2 ടീ സ്പൂണ്‍
ജീരകപ്പൊടി- 1/2 ടീ സ്പൂണ്‍
കായം- ഒരു നുള്ള്
ബ്രഡ് ക്രംപ്‌സ്
നാരങ്ങാ നീര്
മല്ലിയില അരിഞ്ഞത്
ഉപ്പ്
എണ്ണ

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങും നിലക്കടലയുമിട്ട് കുഴയ്ക്കുക. ഇതിലേക്ക് മുളകുപൊടി, ഖരം മസാല, ജീരകപ്പൊടി, കായം എന്നിവ ചേര്‍ക്കുക. ശേഷം ബ്രഡ് ക്രംപ്‌സ് കൂടി ചേര്‍ത്ത്, നാരങ്ങാ നീര് ഒഴിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച മല്ലിയിലയും ഉപ്പും ചേര്‍ത്ത് നന്നായി കൂട്ടിയിളക്കുക. ഇവ ഉരുട്ടി ചെറുതായി പരത്തി വെക്കുക. ശേഷം മിതമായ ചൂടില്‍ എണ്ണയില്‍ ഫ്രൈ ചെയ്‌തെടുക്കുക. ഒരു ഭാഗം 3-4 മിനിറ്റു വരെയാണ് വേവിക്കേണ്ടത്. ഗോള്‍ഡന്‍ ബ്രൗണ്‍ കളറാകുന്നതു വരെ പീനട്ട് ടിക്കികള്‍ വേവിക്കുക. ഇത് ചട്‌നിക്കൊപ്പവും കഴിക്കാം.