
വീട്ടുമുറ്റത്തെ വിഭവങ്ങള്‍ കൊണ്ടു തന്നെ ഊണ് അടിപൊളിയാക്കിയാലോ, ഇന്ന് മുരിങ്ങയില രസം പരീക്ഷിക്കാം
ചേരുവകള്‍
- മുരിങ്ങയില- ഒരു കപ്പ്
- പഴുത്ത തക്കാളി- രണ്ടെണ്ണം ( ഇടത്തരം )
- മല്ലിപ്പൊടി- ഒരു ടേബിള്‍സ്പൂണ്‍
- മുളകുപൊടി- ഒരു ടേബിള്‍സ്പൂണ്‍
- കുരുമുളകുപൊടി- അര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി - കാല് ടീസ്പൂണ്‍
- വെളുത്തുള്ളി- പത്തെണ്ണം തൊലികളഞ്ഞ് ചതച്ചത്
- ചെറിയ ഉള്ളി- പത്തെണ്ണം തൊലികളഞ്ഞ് അരിഞ്ഞത്
- പുളി- ഒരു നെല്ലിക്ക വലിപ്പത്തില്‍
- കടുക്- അര ടീസ്പൂണ്‍
- വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
- വറ്റല്‍ മുളക്- മൂന്നെണ്ണം
- കായം- കാല്‍ടീസ്പൂണ്‍
- ഉലുവാ- പത്തെണ്ണം മുഴുവന്‍
- ഉപ്പ് -ആവശ്യത്തിന്
- വെള്ളം ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ ഒരു ഗ്ലാസ് വെള്ളമൊഴിച്ചതിനുശേഷം മുരിങ്ങയില വേവിച്ചെടുക്കുക. ശേഷം ഒരു മണ്‍ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില, ഉലുവ എന്നിവ ഇടുക. അതിനു ശേഷം ചെറിയ ഉള്ളി അരിഞ്ഞതും കൂടി ചേര്‍ക്കുക. അതൊന്നു പാകമായി വരുമ്പോള്‍ തക്കാളി അരിഞ്ഞു ചേര്‍ക്കുക. അതിലേക്ക് വെളുത്തുള്ളി ചതച്ചതും ചേര്‍ക്കുക.അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന മുരിങ്ങയില ഇതില്‍ ചേര്‍ക്കാവുന്നതാണ്. മുളകുപൊടി, മല്ലിപ്പൊടി കുരുമുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ഇതെല്ലാം കൂടി ചേര്‍ത്ത് വെള്ളം ഒഴിച്ച് രണ്ട് മിനിറ്റ് തിളപ്പിക്കാന്‍ വയ്ക്കുക അതിനുശേഷം കായവും ചൂടുവെള്ളത്തിലിട്ട പുളി അരിച്ചതും ഇതിലേക്ക് ചേര്‍ക്കണം. എല്ലാം ഒന്നുകൂടി മിക്സ് ചെയ്തതിനുശേഷം രണ്ടു മിനിറ്റ് കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.
Content Highlights: muringayila rasam kerala nadan food recipe
Published: 03 May 2021, 12:54 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented