മാങ്ങ കഴിക്കാന്‍ പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമാണ്. മാമ്പഴക്കാലമായാല്‍ മാങ്ങ കൊണ്ടുള്ള വിഭവങ്ങളും അടുക്കളയില്‍ നിറയും. ശര്‍ക്കര ചേര്‍ന്ന മധുരമൂറുന്ന ഒരു മാങ്ങാ ചട്നി ഉണ്ടാക്കിയാലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെയിഷ്ടമാകും.

To advertise here,

ആവശ്യമുള്ള സാധനങ്ങള്‍

പച്ച മാങ്ങ- 4   എണ്ണം
വെളിച്ചെണ്ണ -2 ടീസ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
ചെറിയ ജീരകം -1/2 ടീസ്പൂണ്‍
ഉലുവ -1/2 ടീസ്പൂണ്‍
കുരുമുളക്  -1 ടീസ്പൂണ്‍
കരിജീരകം -1/2 ടീസ്പൂണ്‍
വെള്ളം -1കപ്പ്  
മുളക്പൊടി -1ടീസ്പൂണ്‍
ശര്‍ക്കര -150 ഗ്രാം 
കായപൊടി -ഒരു നുള്ള് 

തയ്യാറാക്കുന്ന വിധം

ഒരു മണ്‍ചട്ടി എടുത്ത് അടുപ്പില്‍ വച്ചതിനുശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചെറിയ ജീരകം, ഉലുവ, കുരുമുളക്, കരിജീരകം എന്നിവ ഇട്ട്   ചെറുതായി  ഇളക്കി പച്ച മാങ്ങയിട്ട് യോജിപ്പിക്കുക. അതിലേക്ക് ഒരു കപ്പ് വെള്ളവും ഉപ്പും മുളക്പൊടിയും ചേര്‍ക്കുക. രണ്ട് മിനുട്ട് വേവിച്ചതിനു ശേഷം ശര്‍ക്കര ചേര്‍ത്ത് ഇളക്കി ഒരു മിനുട്ടിനുശേഷം ഒരു നുള്ള് കായപൊടി ചേര്‍ത്ത് ഇളക്കി വെക്കുക. സ്വാദിഷ്ടമായ മാങ്ങാ ചട്നി തയ്യാറായിരിക്കുന്നു.