എല്ലില്ലാത്ത മട്ടണും സവാളയും മസാലക്കൂട്ടും ചേര്‍ത്താണ് തവ മട്ടണ്‍ തയ്യാറാക്കുന്നത്. 

To advertise here,

ചേരുവകള്‍

മട്ടണ്‍ കഷ്ണങ്ങളാക്കിയത്: ഒരു കിലോഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: എട്ട് ടീസ്പൂണ്‍
ബ്രൗണ്‍ ഒനിയന്‍ പേസ്റ്റ്: എട്ട് ടീസ്പൂണ്‍
വെളിച്ചെണ്ണ: ഏഴ് ടീസ്പൂണ്‍
ഉപ്പ്: മൂന്നര കപ്പ്
നെയ്യ്: ഏഴ് ടേബിള്‍സ്പൂണ്‍
സവാള അരിഞ്ഞത്: ഒരു കപ്പ്
വെളുത്തുള്ളി അരിഞ്ഞത്: എട്ട് ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത്: അര ടേബിള്‍സ്പൂണ്‍
പച്ചമുളക് അരിഞ്ഞത്: ഒരു ടേബിള്‍സ്പൂണ്‍
തക്കാളി അരിഞ്ഞത്: 200 ഗ്രാം
കാശ്മീരി മുളകുപൊടി: രണ്ട് ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി: രണ്ട് ടേബിള്‍സ്പൂണ്‍
ജീരകപ്പൊടി: ഒരു ടീസ്പൂണ്‍
കറുത്ത കുരുമുളക് പൊടി: ഒരു ടീസ്പൂണ്‍
ഗരം മസാലപ്പൊടി: ഒരു ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത്: 20 ഗ്രാം 

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് മട്ടണ്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ബ്രൗണ്‍ ഒനിയന്‍, വെളിച്ചെണ്ണ, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇനി വെള്ളമൊഴഴിച്ച് നന്നായി വേവുന്നതു വരെ മട്ടണ്‍ കഷ്ണങ്ങള്‍ പാകം ചെയ്യുക. വെന്ത ശേഷം ഇവ എടുത്ത് മാറ്റിവെക്കുക. 

ഒരു പാനില്‍ നെയ്യ് എടുത്ത് ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ക്കുക. ഇത് നന്നായി ഇളക്കി ബ്രൗണ്‍ നിറമാകുമ്പോള്‍ വേവിച്ച മട്ടണ്‍ കഷ്ണങ്ങള്‍ അതിലേക്ക് ചേര്‍ക്കുക. 

ഇനി ഇതിലേക്ക് തക്കാളി അരിഞ്ഞതും മറ്റ് മസാലകളും ചേര്‍ക്കുക. ഇവയെല്ലാം നന്നായി മിക്‌സ് ചെയ്ത് യോജിക്കുന്നതു വരെ പാകം ചെയ്യുക. തവ മട്ടണ്‍ റെഡി. ഇനി ഫ്രഷ് മല്ലിയില വിതറി ചൂടോടെ വിളമ്പാം. 

Content Highlights: How to make Tawa Mutton, Food, Recipe