രോഗ്യവും രുചിയും തരുന്ന വാഴപ്പഴം കൊണ്ടുള്ള ഡോനട്ട്‌സ് ചായക്കൊപ്പം സ്‌നാക്‌സായി തയ്യാറാക്കാം.

To advertise here,

ചേരുവകള്‍

  1. വാഴപ്പഴം- ഒന്ന്
  2. മൈദ- ഒരു കപ്പ്
  3. തൈര്- അര കപ്പ്
  4. ബേക്കിങ് സോഡ- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

വാഴപ്പഴം നന്നായി ഉടയ്ക്കുക. ഇതിലേയ്ക്ക് ഒരു കപ്പ് മൈദയും രണ്ട് സ്പൂണ്‍ മൈദ വെള്ളത്തില്‍ കലക്കിയതും ചേര്‍ത്ത് ന്നായി ഇളക്കാം. ഇനി തൈരും ബേക്കിങ് സോഡയും ചേര്‍ത്ത് ചപ്പാത്തിമാവിന് കുഴക്കുന്ന പരുവത്തില്‍ കുഴക്കാം. ആവശ്യമെങ്കില്‍ ചെറുതായി ചൂടാക്കിയ എണ്ണ അല്‍പം ചേര്‍ക്കാം. 

ഇനി ഒരു സ്പൂണില്‍ അല്‍പം എണ്ണ പുരട്ടിയ ശേഷം ഒരോ സ്‌കൂപ്പ് വീതം മാവ് എടുത്ത് ചൂടായ എണ്ണയില്‍ ഫ്രൈ ചെയ്ത് എടുക്കാം. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ഡോനട്ട്‌സ് ഒരു നാപ്കിനിലേയ്ക്ക് മാറ്റാം. അധികമുള്ള എണ്ണ പോകാനാണ് ഇത്. ഇനി പഞ്ചസാരത്തരിയോ ചോക്ലേറ്റ് ചിപ്‌സോ കൊണ്ട് ഇത് അലങ്കരിക്കാം.

Content Highlights: healthy banana doughnuts recipe