മധുരമേറിയ ഒരു തരം ഡെസേര്‍ട്ടുകളാണ് മൂസുകള്‍. ഇന്ന് ഗ്രീന്‍ടീ ചേര്‍ന്ന മൂസ് വീട്ടില്‍ തന്നെയുണ്ടാക്കിയാലോ
 
ചേരുവകള്‍
  1. ഗ്രീന്‍ ടീ പൗഡര്‍ 10 ഗ്രാം
  2. മുട്ടയുടെ വെള്ള ഒന്ന്
  3. ക്രീം 20 ഗ്രാം
  4. ജെലാറ്റിന്‍ 5 ഗ്രാം
  5. പഞ്ചസാര 20 ഗ്രാം
  6. വിപ്പ്ഡ് ക്രീം 20 ഗ്രാം

തയ്യാറാക്കുന്ന വിധം

മുട്ടയുടെ വെള്ളയും പഞ്ചസാരയും കൂടി നന്നായി അടിച്ചശേഷം അതിലേക്ക് ജെലാറ്റിന്‍ ചേര്‍ക്കണം. ശേഷം വിപ്പ്ഡ് ക്രീമും ഗ്രീന്‍ ടീ പൗഡറും ചേര്‍ക്കണം. എന്നിട്ട് സിലിക്കോണ്‍ മോള്‍ഡിലൊഴിച്ച് ഒരു രാത്രി ഫ്രിഡ്ജില്‍ വെക്കാം. പിറ്റേന്ന് മോള്‍ഡില്‍നിന്ന് പുറത്തെടുത്ത് കളേര്‍ഡ് ചോക്ലേറ്റ് സ്‌പ്രേ ചെയ്യാം. 
 
 
Content Highlights: green tea mousse recipe