കശ്മീര്‍ പണ്ഡിറ്റ് വിഭവങ്ങളില്‍ പേരുകേട്ട ഒന്നാണ് കാശ്മീരി ദം ആലു. രുചിയില്‍ പേരുകേട്ട വിഭവം എരിവും പുളിയും ഇടകലര്‍ന്ന ഒന്നാണ്. ബേബി പൊട്ടറ്റോ ഉപയോഗിച്ചുണ്ടാക്കുന്ന ഈ വിഭവത്തില്‍ ഉള്ളിയോ വെളുത്തുള്ളിയോ ഉപയോഗിക്കാറില്ലെന്നതും പ്രത്യേകതയാണ്. കശ്മീരി പണ്ഡിറ്റ് പാചകത്തില്‍ ഉളളിയും വെളുത്തുള്ളിയും പൊതുവേ ഉപയോഗിക്കാറില്ല. തണുത്ത കാലാവസ്ഥയ്ക്ക് അനുയോജ്യമായതിനാല്‍ മസാലകള്‍ ചേര്‍ത്തുള്ള ഭക്ഷണം കശ്മീരി പാചകത്തിന്റെ പ്രത്യേകതയാണ്. കടുകെണ്ണയില്‍ പാചകം ചെയ്യുന്നതാണ് പണ്ഡിറ്റ് പാചകരീതി. നമ്മള്‍ക്ക് ഇഷ്ടാനുസരണം അതില്‍ മാറ്റം വരുത്താം.കശ്മീരി ദം ആലു ചപ്പാത്തിയ്ക്കും റൈസിനുമെല്ലാം ഉഗ്രന്‍ കോംമ്പിനേഷനാണ്.
ചേരുവകള്‍
ബേബി പൊട്ടറ്റോ -500ഗ്രാം
ഉപ്പ് -പാകത്തിന്
കശ്മീരി ചുവന്ന മുളകുപൊടി -3 ടീസ്പൂണ്‍(ഇത് 2 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തുക)
ഇഞ്ചി പൊടി-5 ടേബിള്‍സ്പൂണ്‍
പെരുംജീരകം പൊടി -1 ടേബിള്‍സ്പൂണ്‍
കരിജീരകം -ഒരു നുള്ള്
കറുവപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ- 3 എണ്ണം
ഏലയ്ക്ക-2 എണ്ണം
കുരുമുളക്-ആവശ്യത്തിന്
കട്ടിയുള്ള തൈര്- കാല് കപ്പ്
വെള്ളം-5 കപ്പ്
കടുക് എണ്ണ-ആവശ്യത്തിന്
പാചക രീതിയിലേയ്ക്ക്
ആദ്യം ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കിയെടുക്കുക.ശേഷം ഒരു പാനില്‍ ഏകദേശം മൂന്നര കപ്പ് വെള്ളം ഒഴിച്ച് അതില്‍ കഴുകി വെച്ച ഉരുളക്കിഴങ്ങ് ഇട്ട് ഇടത്തരം തീയില്‍ തിളപ്പിയ്ക്കണം. ഏകദേശം വെന്തുവരുമ്പോള്‍ ഉരുളക്കിഴങ്ങ് വെള്ളം മാറ്റിതണുക്കാന് വെയ്ക്കണം. ശേഷം ഉരുളക്കിഴങ്ങിന്റെ തൊലി കളയണം.ഒരു ടൂത്ത്പിക്ക് അല്ലെങ്കില്‍ ഫോര്‍ക്ക് ഉപയോഗിച്ച് ഉരുളക്കിഴങ്ങില്‍ ദ്വാരങ്ങള്‍ കുത്തണം. ഉരുളക്കിഴങ്ങ് വലുതാണെങ്കില്‍, അവയെ പകുതിയായി മുറിച്ചിട്ട് ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
ശേഷം ഒരു പാനില്‍ കുറച്ച് കടുകെണ്ണ എടുത്ത് ചൂടാക്കുക. ഇതിലേയ്ക്ക് വേവിച്ച ഉരുളക്കിഴങ്ങുകള്‍ എല്ലാ വശങ്ങളില് നിന്നും സ്വര്‍ണ നിറമാകുന്നതുവരെ നന്നായി വറുത്തു കോരിയെടുക്കണം.
ചെറിയ തീയില്‍ ചൂടാക്കിയ കടുകെണ്ണയില്‍ ഇഞ്ചി പൗഡര്‍ ചേര്‍ക്കുക.കാശ്മീരി ചുവന്ന മുളകിന്റെ മിശ്രിതവും വെള്ളവും ശ്രദ്ധാപൂര്‍വ്വം ഇതിലേയ്ക്ക് ചേര്‍ക്കണം.ശ്രദ്ധാപൂര്‍വ്വം ഇതിലേയ്ക്ക് നന്നായി അടിച്ചെടുത്ത തൈര് ചേര്‍ക്കുക. ഈ ഗ്രേവി തുടര്‍ച്ചായി ഇളക്കിക്കൊണ്ടിരിക്കണം.
അടുത്തതായി, നന്നായി മിക്സ് ചെയ്ത ഗ്രേവിയിലേക്ക് പെരുംജീരകം പൊടി ചേര്‍ത്തുകൊടുക്കാം.പാനിലേക്ക് മസാലകള്‍ മറ്റു ചേര്‍ത്തുകൊടുത്ത് നന്നായി ഇളക്കുക, ഇതിലേയ്ക്ക് വറുത്ത ഉരുളക്കിഴങ്ങ് ചേര്‍ക്കണം.പാകത്തിന് ഉപ്പ് ചേര്‍ത്തും നന്നായി മിക്സ് ചെയ്യാം. ഒരു കട്ടിയുള്ള ലിഡ് ഉപയോഗിച്ച് പാന്‍ നന്നായി മൂടി വെയ്ക്കുകയ ഏകദേശം 8 മുതല്‍ 10 മിനിറ്റ് വരെ കുറഞ്ഞതും ഇടത്തരവുമായ തീയില്‍ പാകം ചെയ്യാന്‍ ശ്രദ്ധിക്കണം. ഗ്രേവി കട്ടിയാകുമ്പോള്‍ തീ അണയ്ക്കാം. രുചിയേറും കാശ്മീരി ദം ആലു റെഡി.
Content Highlights: Kashmiri Dum Aloo Recipe, Dum Aloo Recipe,kashmiri pandit cuisine,food
Published: 09 Nov 2023, 12:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented