തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇന്നൊരു വ്യത്യസ്തമായ ചോറ് തയ്യാറാക്കിയാലോ. ഡിന്നറിന് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം രുചിയില്‍ മുന്‍പന്തിയിലാണ്.

To advertise here,

ആവശ്യമുള്ള സാധനങ്ങള്‍

  • ബസുമതി റൈസ്        -ഒരു കപ്പ്
  • തേങ്ങാപ്പാല്‍            -ഒന്നരകപ്പ്
  • വെള്ളം                    -ഒന്നര കപ്പ്
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -രണ്ട് ടീസ്പൂണ്‍
  • പച്ചമുളക്                -2 എണ്ണം
  • എണ്ണ                    -2 ടേബിള്‍ സ്പൂണ്‍
  • ബേ ലീഫ്                -ഒന്ന്
  • പച്ച ഏലക്കായ            -4 എണ്ണം
  • ഗ്രാമ്പൂ                    -6 എണ്ണം
  • കറുവാപ്പട്ട                -ഒരു ടീസ്പൂണ്‍
  • ജീരകം                    -ഒരു ടീസ്പൂണ്‍
  • ഉപ്പ്                     -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പ്രഷര്‍ കുക്കറില്‍ എണ്ണയൊഴിച്ച് ചൂടായി കഴിയുമ്പോള്‍ ജീരകം, ഏലക്കായ, കറുവാപ്പട്ട, ബേ ലീഫ്, ഗ്രാമ്പൂ എന്നിവയിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റിയെടുക്കുക. നല്ല മണം വരുന്നത് വരെ വഴറ്റിയെടുക്കണം. ഇതിലേക്ക് പച്ചമുളക് കൂടി ചേര്‍ത്ത് വഴറ്റാം. 

ഇനി തേങ്ങാപ്പാലും വെള്ളവും ചേര്‍ക്കാം. ഉപ്പ് ആവശ്യത്തിന് ചേര്‍ത്ത് കൊടുക്കാം. ഇതിലേക്ക് അരികൂടി ചേര്‍ത്ത് നന്നായി ഇളക്കിക്കൊടുക്കാം. ശേഷം കുക്കര്‍ അടച്ച് വെക്കാം. മീഡിയം തീയില്‍ ഒരു വിസില്‍ വരുന്നത് വരെ വേവിച്ചെടുക്കാം. ആവി നന്നായി പോയ ശേഷം കുക്കറിന്റെ അടപ്പ് തുറന്ന് ചെറുതായി ഇളക്കിക്കൊടുക്കാം. ശേഷം വിളമ്പാം. സ്വാദിഷ്ടമായ കോക്കനട്ട് മില്‍ക്ക് റൈസ് തയ്യാര്‍.