ഒരു വെറൈറ്റി വേണമെന്ന് തോന്നുമ്പോള്‍ പാചകത്തില്‍ പരീക്ഷണങ്ങള്‍ നല്ലതാണ്. ചിക്കന്‍ പ്രേമികളുടെ ഇഷ്ടവിഭവമാണ് ഇന്‍ഡോ- ചൈനീസ് ഭക്ഷണമായ ഡ്രാഗണ്‍ ചിക്കന്‍. ചെറിയൊരു മധുരമുള്ള രുചി കുട്ടികള്‍ക്ക് വളരെയിഷ്ടമാകും. ചപ്പാത്തി, ഫ്രൈഡ് റൈസ്, നെയ്ചോറ് തുടങ്ങിയവയ്ക്കെല്ലാം നല്ലൊരു കോംബിനേഷനാണ് ഈ ഡ്രാഗണ്‍ ചിക്കന്‍.
ചേരുവകള്‍
ചിക്കന്‍ ( ബോണ്‍ ലെസ്സ്)-500 ഗ്രാം
ക്യാപ്സിക്കം -1
സവാള -2
മുട്ട -1
വറ്റല്‍മുളക് -4
റെഡ് ചില്ലി പേസ്റ്റ് -3 ടീസ്പൂണ്‍
സോയാ സോസ് -2 ടീസ്പൂണ്‍
റ്റൊമാറ്റൊ സോസ് -3 ടീസ്പൂണ്‍
കശുവണ്ടി പരിപ്പ് -6
കോൺഫ്ളോർ -1/2 കപ്പ്
കുരുമുളക് പൊടി-1/2 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
പഞ്ചസാര -1 നുള്ള്
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂണ്‍
പാചകരീതി
ചിക്കന്‍ ,ക്യാപ്സിക്കം, സവാള എന്നിവ നീളത്തിൽ അരിഞ്ഞുവെക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം മുട്ട, കോണ്‍ഫ്ളോര്‍, കുറച്ച് ഉപ്പ്, സോയാ സോസ്, റെഡ് ചില്ലി പേസ്റ്റ്, കുരുമുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി യോജിപ്പിച്ച് ചിക്കനില്‍ നന്നായി പുരട്ടി 15 മിനിട്ട് വെയ്ക്കുക.
ശേഷം പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി ചിക്കന്‍ കഷണങ്ങള്‍ വറുത്തുകോരി മാറ്റി വെയ്ക്കുക. പിന്നീട് വറ്റല്‍ മുളക്, കശുവണ്ടി പരിപ്പ് ചെറുതായി അരിഞ്ഞത് എല്ലാം ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേയ്ക്ക് സവാള, ക്യാപ്സിക്കം ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കണം.
ഇതിലേയ്ക്ക് ബാക്കി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റിക്കൊടുക്കണം. ബാക്കി റെഡ് ചില്ലി പേസ്റ്റ്, സോയാ സോസ്, റ്റൊമാറ്റൊ സോസ് ഇവയും, പാകത്തിനു ഉപ്പ്, പഞ്ചസാര ഇവ കൂടെ ചേര്‍ത്ത് നന്നായി ഇളക്കി വഴറ്റിയെടുക്കുക.
കുറച്ച് കുറുകി വരുമ്പോള്‍ വറുത്ത് വച്ച ചിക്കന്‍ കഷണങ്ങള്‍ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തീ ഓഫ് ചെയ്യാം.സ്പ്രിങ്ങ് ഒനിയന്‍ അരിഞ്ഞതും ചേര്‍ത്ത് വിളമ്പാം..ഡ്രാഗണ്‍ ചിക്കന്‍ തയ്യാര്‍
Content Highlights: dragon chicken recipe, chicken recipe,food,chicken
Published: 02 Dec 2023, 06:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented