ക്കക്കുരു പ്രോട്ടീന്‍ സമൃദ്ധമായ ആഹാരമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദവുമാണ്. ചക്കക്കുരു കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് ചക്കക്കുരു ബൂസ്റ്റ് ഷേക്ക് നല്‍കിയാലോ. 

To advertise here,

ചേരുവകള്‍

  1. ചക്കക്കുരു തൊലി കളഞ്ഞു നന്നായി വേവിച്ചത്-  ഒരു കപ്പ് 
  2. തിളപ്പിച്ച് തണുപ്പിച്ച പാല്-   ഒരു പാക്കറ്റ് 
  3. ബൂസ്റ്റ്-  രണ്ട് ടേബിള്‍ സ്പൂണ്‍ 
  4. പഞ്ചസാര-  മൂന്ന് ടേബിള്‍ സ്പൂണ്‍  

തയ്യാറാക്കുന്ന വിധം

വേവിച്ച ചക്കക്കുരു നല്ല പോലെ ചൂടാറിയാല്‍ പഞ്ചസാരയും കാല്‍ കപ്പ് പാലും ചേര്‍ത്ത് മിക്‌സി യില്‍ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ബാക്കി പാലും ബൂസ്റ്റും ചേര്‍ത്ത് ഒന്നു കൂടി അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. ഇനി ഗ്ലാസ്സിലേക്ക് പകര്‍ന്നു മുകളില്‍ അല്പം ബൂസ്റ്റ് വിതറി വിളമ്പാം.

ഗൃഹലക്ഷ്മി വായനക്കാരുടെ പാചകക്കുറിപ്പുകള്‍

Content Highlights: Chakkakuru boost Shake