ദിവസവും സാമൂഹ്യമാധ്യമങ്ങളിലൂടെ വൈവിധ്യമാര്‍ന്ന വീഡിയോകളാണ് നാം കാണാറുള്ളത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് വലിയ ആരാധകരാണുള്ളത്. ഇതുവരെ കേള്‍ക്കാത്ത വിഭവങ്ങള്‍, മറ്റു രാജ്യങ്ങളിലെ പാചകരീതികളെല്ലാം ഇതിലുള്‍പ്പെടാം. കൂടാതെ തീര്‍ത്തും വ്യത്യസ്തമായ രുചികള്‍ ചേര്‍ത്തുള്ള ഫ്യൂഷന്‍ രുചികളുണ്ടാക്കുന്ന വീഡിയോകളും ജനശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.
ഭക്ഷണമുണ്ടാക്കുന്ന വീഡിയോ കാണുവാന്‍ താത്പര്യമുള്ളവരാണ് കൂടുതല്‍പേരും. അത്തരത്തില്‍ വളരെ ആശ്ചര്യം തോന്നുന്ന വിഭവം ഉണ്ടാക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ഉരുളക്കിഴങ്ങ് കൊണ്ടുള്ള സ്‌പെഷ്യല്‍ ചിപ്‌സ് ആണ് വീഡിയോയില്‍ തയ്യാറാക്കുന്നത്. സ്‌പെഷ്യല്‍ ചിപ്‌സ് എന്ന് പറയുമ്പോള്‍ ശരിക്കും ഇത് സ്‌പെഷ്യല്‍ തന്നെയാണെന്ന് വീഡിയോ കണ്ടവര്‍ അഭിപ്രായം പറയുന്നുണ്ട്. കാണുമ്പോള്‍ ചില്ല് പോലെ തോന്നിക്കുന്ന, സുതാര്യമായ ചിപ്‌സാണ് വീഡിയോയില്‍ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കുന്നത്.
കേള്‍ക്കുമ്പോള്‍ ഇതെങ്ങനെയാണ് ഉണ്ടാക്കുകയെന്നാവും നാം ചിന്തിക്കുക. പാചകം ഇഷ്ടമുള്ളവര്‍ക്ക് പരീക്ഷിക്കാന്‍ പറ്റിയൊരു വിഭവമാണ്. ഉരുളക്കിഴങ്ങ് ചെറുതായി വരഞ്ഞ് എണ്ണയും ഉപ്പും പുരട്ടി ആദ്യം ബേക്ക് ചെയ്‌തെടുക്കുന്നു. ശേഷം എന്നിട്ട് ഇതിലേയ്ക്ക് വെള്ളമൊഴിച്ച് സ്റ്റാര്‍ച്ചുള്ള വെള്ളം വേര്‍തിരിച്ചെടുക്കുന്നു. ശേഷം ഇത് ഫ്രിഡ്ജില്‍ വെയ്ക്കുന്നു. ശേഷം പൊട്ടറ്റോ സ്റ്റാര്‍ച്ച് എടുത്ത് തിളപ്പിച്ച് കുറക്കിയെടുക്കുന്നു. ഈ കുറുകിയ മിശ്രിയം ഉണക്കിയെടുക്കുന്നു.ശേഷം വറുത്തെടുക്കുമ്പോള്‍ ചില്ലുപോലെയുള്ള ചിപ്‌സ് ലഭിക്കും.
ഇന്തോനേഷ്യ പോലെ പലയിടങ്ങളിലും ഈ ചിപ്‌സ് ഏറെ പ്രചാരത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നമ്മളില്‍ പലര്‍ക്കും ഇത് പുതിയൊരറിവാണ്. പലരും ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു വിഭവത്തെ കുറിച്ച് കേള്‍ക്കുന്നത് തന്നെ. കേട്ടുകേള്‍വിയില്ലാത്ത വിഭവമായതിനാല്‍ ഇത് ശരിക്കുമുള്ളതാണോയെന്നുപോലും സംശയിക്കുന്നവരുമുണ്ട്. വീഡിയോയ്ക്ക് താഴെ കമന്റിട്ടിവര്‍ അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്നുണ്ട്. പലരും ഇത്രയും ബുദ്ധിമുട്ടി എന്തിനാണ് ചിപ്‌സ് തയ്യാറാക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
Content Highlights: "Invisible" Potato Chips, Potato Chips,Potato,food
Published: 30 Sept 2023, 07:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented