നാവില്‍ ചുവപ്പ് നിറവും വായില്‍ അള്‍സറുമുണ്ടോ? വിറ്റാമിന്‍  ബി 12 -ന്റെ കുറവാകാം കാരണം. കൂടാതെ കൈകാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്‌നങ്ങള്‍, മറവി, വിഷാദം,  പെട്ടെന്ന് ഭാരം നഷ്ടമാകല്‍, ക്ഷീണം, തളര്‍ച്ച, ശരീരത്തിന് മഞ്ഞനിറം എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും വൈദ്യസഹായം തേടണം.

To advertise here,

ശരീരത്തിന് വളരെ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനുമെല്ലാം വിറ്റാമിന്‍ ബി 12 വളരെ പ്രധാനമാണ്. വിറ്റാമിന്‍  ബി12-ന്റെ അഭാവം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.ഇത്തരത്തില്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ സാധ്യതയെ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

കഫൈന്‍ അടങ്ങിയ പാനീയങ്ങള്‍ അധികം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഇത് വിറ്റാമിന്‍ ബി12 അഭാവത്തിനും കാരണമാകും. കൂടാതെ സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡും  വിറ്റാമിന്‍ ബി12 കുറയുന്നതിന് കാരണമാകും.ശീതള പാനീയങ്ങള്‍, മദ്യം തുടങ്ങിയ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കും വിറ്റാമിന്‍ ബി12 കുറയാന്‍ സാധ്യതയേറെയാണ്.

വിറ്റാമിന്‍ ബി12 ലഭിക്കാനായി ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മുട്ട, മത്സ്യം, പാല്‍, യോഗട്ട്, ചീസ്, മറ്റ് പാലുത്പന്നങ്ങള്‍, ബീഫ്, സാല്‍മണ്‍ ഫിഷ്, ചൂര, മത്തി, അവക്കാഡോ എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 മികച്ച സ്രോതസുകളാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)