അന്താരാഷ്ട്ര കോണ്‍ ചിപ്സ് സ്നാക്ക്സ് ബ്രാന്‍ഡായ അലന്‍സ് ബ്യൂഗിള്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്സ് ലിമിറ്റഡ് (RCPL)   50 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള, ജനറല്‍ മില്‍സിന്റെ ഉടമസ്ഥതയിലുള്ളതും യു.കെ, യു.എസ്, മിഡില്‍ ഈസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ആഗോള വിപണികളില്‍ ലഭ്യമായതുമായ ബ്രാന്‍ഡാണിത്.

To advertise here,

അലന്‍സ് ബ്യൂഗിള്‍സ്  ഒറിജിനല്‍ (സാള്‍ട്ടഡ്), തക്കാളി, ചീസ് തുടങ്ങിയ രുചികളില്‍ 10 രൂപ മുതല്‍ പോക്കറ്റ് ഫ്രണ്ട്ലി വിലയ്ക്ക് ലഭ്യമാകും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ബ്യൂഗിളുകള്‍ കോണിന്റെ ആകൃതിയിലുള്ള  ക്രഞ്ചി ചിപ്സുകളാണ്. ആര്‍.സി.പി.എല്ലിന്റെ അലന്‍സ് ബ്യൂഗിള്‍സിന്റെ ലോഞ്ച് കേരളത്തില്‍ നിന്ന് ആരംഭിക്കുകയും ക്രമേണ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുകയും ചെയ്യുമെന്നും ആര്‍.സി.പി.എല്‍. പ്രതിനിധി അറിയിച്ചു.