ചെന്നൈ: ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് കൊറമാണ്ടലിലെ പ്രസിദ്ധമായ 'ഗില്ലി ബിരിയാണി'യുടെ പേരിനുപിന്നില്‍ നടന്‍ രജനീകാന്ത്. ഈ രഹസ്യം താജിലെ ഷെഫ് അടുത്തിടെയാണ് വെളിപ്പെടുത്തിയത്.

To advertise here,

പത്തുവര്‍ഷംമുമ്പാണ് സംഭവം നടന്നത്. താജില്‍ രജനീകാന്ത് പതിവുസന്ദര്‍ശകനായിരുന്നു. ഒരിക്കല്‍ ഇവിടെനിന്ന് ബിരിയാണി കഴിക്കുന്നതിനിടെ വ്യത്യസ്തമായ രുചിതോന്നി രജനീകാന്ത് പാചകരഹസ്യം അന്വേഷിച്ചു. ബിരിയാണി തയ്യാറാക്കാന്‍ പ്രത്യേക മസാലക്കൂട്ടാണ് ഉപയോഗിക്കുന്നതെന്ന് ഷെഫ് പറഞ്ഞു. 

ഉടന്‍തന്നെ രജനീകാന്ത് 'ഗില്ലി മാതിരി ഇര്ക്ക്' എന്ന് ബിരിയാണിയെ അഭിനന്ദിച്ചു. അതോടെയാണ് വിഭവത്തിന് 'ഗില്ലി ബിരിയാണി' എന്നുപേരിട്ടതെന്നാണ് ഷെഫിന്റെ വെളിപ്പെടുത്തല്‍.
ഈര്‍പ്പമേറിയതും മൃദുവുമായ ഇറച്ചിയും അരിയുമാണ് 'ഗില്ലി ബിരിയാണി'യുടെ പ്രത്യേകത. 

താജില്‍ മട്ടണ്‍ ഗില്ലി ബിരിയാണിക്ക് 1350 രൂപയും ചിക്കന്‍, വെജിറ്റബിള്‍ ഇനങ്ങള്‍ക്ക് 1000 രൂപയുമാണ് നിരക്ക്. ഗില്ലി ബിരിയാണി കഴിക്കാന്‍മാത്രം ധാരാളംപേര്‍ താജില്‍ എത്തുന്നുണ്ട്. താജിന്റെ ചുവടുപിടിച്ച് മറ്റുഹോട്ടലുകളും 'ഗില്ലി ബിരിയാണി'യുമായി രംഗത്തെത്തിയിട്ടുണ്ട്.