ഈന്തപ്പഴം നിരവധി ആരോഗ്യഗുണങ്ങളുള്ള ഡ്രൈഫ്രൂട്ടാണ്. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ, കെ എന്നിവയുടെ നല്ലൊരു കലവറകൂടിയാണിത്. കൂടാതെ പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം, കാത്സ്യം, ഫൈബര്‍ തുടങ്ങിയവയൊക്കെ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമായും ഡയറ്റില്‍ ഈന്തപ്പഴം ഉള്‍പ്പെടുത്താം. നാരുകള്‍ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. രാവിലെ കുറച്ച് ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാന്‍ ഗുണം ചെയ്യും. ഇത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം കൂടാനും വിളര്‍ച്ച തടയാനും സഹായിക്കും. കാത്സ്യം അടങ്ങിയ എല്ലുകളുടെ ആരോഗ്യത്തിനും ഇവ ഗുണകരമാകും.
Also Read
ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ആന്റി ഓക്സിഡന്റസ് ധാരാളം അടങ്ങിയ ഈന്തപ്പഴം ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ഗ്ലെസമിക് സൂചിക കുറവുമുള്ള ഒന്നാണ് ഈന്തപ്പഴം. ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ തലച്ചോറിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: benefits of consuming Dates every day
Published: 16 Jun 2024, 08:59 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented