കോപ്പന്‍ഹേഗന്‍: അമിതമായ അളവില്‍ എരിവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംയാംഗിന്റെ ന്യൂഡില്‍സ് ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡെന്‍മാര്‍ക്ക്. ദക്ഷിണ കൊറിയയിലെ പ്രമുഖ ബ്രാന്‍ഡാണിത്. മൂന്ന് ഫ്‌ളേവറുകളിലുള്ള ന്യൂഡില്‍സിനെതിരേയാണ് നടപടി. ബുള്‍ഡാക് 3 എക്‌സ് സ്‌പൈസി ആന്‍ഡ് ഹോട്ട് ചിക്കന്‍, 2 എക്‌സ് സ്‌പൈസി ആന്‍ഡ് ഹോട്ട് ചിക്കന്‍, ഹോട്ട് ചിക്കന്‍ സ്റ്റ്യൂ എന്നിവയാണ് ഇവ.
ചൊവ്വാഴ്ചയാണ് ന്യൂഡില്‍സിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ഡെന്‍മാര്‍ക്കിലെ ഭക്ഷ്യ സുരക്ഷാ ഏജന്‍സി പുറപ്പെടുവിച്ചത്. ഉത്പന്നം ഉപയോഗിക്കരുതെന്നും ഡെന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്പന്നത്തിന്റെ നിലവാരത്തിലുള്ള പ്രശ്‌നമല്ല വിലക്കിന് കാരണമായിരിക്കുന്നതെന്നാണ് സാംയാംഗ് വിശദീകരണം നല്‍കുന്നത്.1960 മുതല്‍ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് നിര്‍മ്മാണ രംഗത്ത് സജീവമായിട്ടുള്ള കമ്പനിയാണ് സാംയാംഗ്.
Also Read
ന്യൂഡില്‍സിന് എരിവ് അധികമായതിനാലാണ് നടപടിയെന്നാണ് കമ്പനി അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ലോക വ്യാപകമായി തങ്ങളുടെ ഉത്പന്നം കയറ്റി അയയ്ക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ഇത്തരത്തിലൊരു കാരണത്താല്‍ ഉല്‍പന്നം തിരികെ വിളിക്കേണ്ടി വരുന്നത് ഇത് ആദ്യമായാണെന്നും കമ്പനി വക്താവ് വെളിപ്പെടുത്തി.
എന്നാല്‍ ഉപയോക്താക്കളുടെ പരാതിയെ തുടര്‍ന്നാണോ നടപടിയെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. മുളകില്‍ അടങ്ങുന്ന കാപ്സൈസിന്‍ എന്ന വസ്തുവിന്റെ അളവ് അമിതമായ അളവില്‍ ന്യൂഡിസില്‍ കണ്ടെത്തിയതാണ് ഈ നടപടിക്ക് കാരണമെന്ന് വ്യക്തമായിട്ടുണ്ട്.
കാപ്സൈസിന്‍ അമിതമായി ശരീരത്തിലെത്തുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. എരിവ് പ്രേമികളായ ഭക്ഷണമിഷ്ടപ്പെടുന്നവരില്‍ ഡെന്‍മാര്‍ക്കിന്റെ നടപടി വലിയ രീതിയില്‍ ചര്‍ച്ചയായി കഴിഞ്ഞു. ഡെന്‍മാര്‍ക്കിന്റെ മാനദണ്ഡങ്ങളേക്കുറിച്ച് സൂക്ഷ്മായി പഠിക്കുമെന്നും കമ്പനി അറിച്ചിട്ടുണ്ട്.
Content Highlights: Denmark recalls Korean ramen for being too spicy
Published: 15 Jun 2024, 11:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented