ചിലര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനോട് ഒരു പ്രത്യേക ഇഷ്ടമാണ്. അതില്‍ത്തന്നെ ചില ഭക്ഷണങ്ങളോട് അമിതമായ ആസക്തിയുള്ളവരുമുണ്ട്. ജങ്ക് ഫുഡ് പ്രിയരായ മുതിര്‍ന്നവരും കുട്ടികളുമെല്ലാം ഇതില്‍ലുള്‍പ്പെടുന്നവരാണ്. പിസ്സ,ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കന്‍ തുടങ്ങിയവയൊക്കെ ഇവര്‍ക്ക് എത്ര കഴിച്ചാലും പോരാതെ വരും. രുചികരമായതെന്ന പേരില്‍ കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍ ശരീരത്തിന് ദോഷകരമാണെന്ന് പലരും മറന്നുപോകുന്നു.
ഫാസ്റ്റ് ഫുഡിന്റേയും ജങ്ക് ഫുഡിന്റേയും നിയന്ത്രണമില്ലാത്ത ഉപയോഗം ശരീരഭാരം കൂടുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും. കൂടാതെ ടൈപ്പ് 2 പ്രമേഹത്തിനും, കരള്‍ രോഗത്തിനുമെല്ലാം സാധ്യത കൂട്ടുകയും ചെയ്യുന്നു.ജങ്ക് ഫുഡിനോടുള്ള ആസക്തി എങ്ങനെ കുറയ്ക്കാമെന്ന് അറിഞ്ഞിരിക്കാം.
Also Read
ആദ്യമായി കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കൃത്യസമയത്ത് ക്രമീക്കരിക്കണം.എന്നാല്‍, അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി തടയാന്‍ ഭക്ഷണം കളിക്കാതെയിരിക്കുന്നത് നല്ലതല്ല. ആരോഗ്യകരമായ ഭക്ഷണം ശരീരത്തിന് ആവശ്യമുണ്ട്. വിശപ്പ് കുറയ്ക്കാന്‍ പ്രോട്ടീന്‍ സഹായിക്കുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അമിത വിശപ്പ് കുറയ്ക്കും.
ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുക എന്നുള്ളതും പ്രധാനപ്പെട്ട കാര്യമാണ്. വെള്ളം കുടിക്കുന്നത് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാന്‍ ഗുണം ചെയ്യും. ഉറക്കക്കുറവ് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ പലരീതിയില്‍ തടസ്സപ്പെടുത്തുന്നു. ശരിയായി ഉറങ്ങാത്തിരിക്കുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇതും ഭക്ഷണ ആസക്തി കൂട്ടും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: How to Stop Eating Junk Food
Published: 20 Jun 2024, 08:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented