വിദേശത്ത് നിന്നെത്തിയ പല പ്രമുഖവ്യക്തിത്വങ്ങളും ഇന്ത്യയുടെ സ്ട്രീറ്റ്ഫുഡിനെപ്പറ്റി പ്രകീര്‍ത്തിക്കുന്നത് പതിവാണ്. ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡറായ ഹിരോഷി സുസുക്കിയും കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മഹാരാഷ്ട്രസന്ദര്‍ശനത്തിനിടെ പൂണെയിലെ സ്ട്രീറ്റ് ഫുഡിനെ അഭിനന്ദിച്ച് പോസ്റ്റിട്ടിരുന്നു.

To advertise here,

പൂണെയിലെ വിവിധ റെസ്റ്റോറന്റുകളിലും വഴിയോര ഭക്ഷണശാലകളിലും അദ്ദേഹം ഭാര്യയോടൊപ്പം ചെലവഴിക്കുകയും വിവിധങ്ങള്‍ വിഭവങ്ങള്‍ ആസ്വദിക്കുകയും ചെയ്തിരുന്നു. വടാപ്പാവ് കഴിച്ചശേഷം ഇന്ത്യയിലെ ഭക്ഷണത്തിന്റെ എരിവ് കുറക്കണമെന്നും അദ്ദേഹം കുറിച്ചിരുന്നു. തുടര്‍ന്ന് ഭാര്യയോടൊപ്പം കോലാപ്പൂരി ഭക്ഷണം ആസ്വദിക്കുന്ന വീഡിയോ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.

ദമ്പതിമാർ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് വീഡിയോയില്‍ കാണാം. ഹിരോഷി എരിവ് കുറഞ്ഞ് ഭക്ഷണം ആവശ്യപ്പെടുമ്പോള്‍ ഭാര്യ എരിവുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതും വീഡിയോയില്‍ കാണാം. അദ്ദേഹത്തിനെ എങ്ങനെ ഡാബെലി കഴിക്കേണ്ടതെന്നും അവര്‍ വ്യക്തമായി കാണിച്ചുകൊടുക്കുന്നതും വീഡിയോയില്‍ കാണാം.

22 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അദ്ദേഹത്തിന്റെ ഭാര്യ പൂണെയിലെ നിരവധി പ്രാദേശിക വിഭവങ്ങള്‍ ആസ്വദിക്കുന്ന ചിത്രങ്ങളും അതിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഭാര്യ എന്നെ തോല്‍പ്പിച്ചു എന്നുള്ള അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.ചുവന്ന മുളകിന്റെ ഒരു ഇമോജിയും അദ്ദേഹം പങ്കുവെച്ചു.ഈ ട്വീറ്റിനോടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്.

മിസ്റ്റര്‍ അംബാസിഡര്‍ ഈയൊരു മത്സരത്തില്‍ തോറ്റതില്‍ വിഷമിക്കേണ്ടതില്ല.നിങ്ങള്‍ ഇന്ത്യയുടെ പാചകവൈവിധ്യം ആസ്വദിക്കുന്നതിലും അവ പുതുമയോടെ അവതരിപ്പിച്ചുകാണുന്നതിലും സന്തോഷമുണ്ട്.കൂടുതല്‍ വീഡിയോകള്‍ വരട്ടെ എന്നദ്ദേഹം കുറിച്ചു. അദ്ദേഹത്തിന്റെ ട്വീറ്റിന് 1.7 മില്യണ്‍ വ്യൂവാണ് ഇതിനകം ലഭിച്ചത്. നിരവധിപ്പേരും ഇതിന് താഴെ കമന്റുമായെത്തിയിട്ടുണ്ട്.