നോർത്ത് ഇന്ത്യൻ സ്നാക്കായ പാനി പൂരിയ്ക്ക് കേരളത്തിലും ആരാധകരേറെയാണ്. വേനലായതോടെ വഴിയോരങ്ങളിൽ വിൽക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധനൽകണമെന്ന മുന്നറിയിപ്പ് വിദഗ്ധർ നൽകുന്നുണ്ട്. 

To advertise here,

ഝാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലുള്ള ലേഡ ബാജതോ ഗ്രാമത്തിൽ ഒരു കുട്ടി പാനി പൂരി കഴിച്ചതിനെ തുടർന്ന് മരിച്ച സംഭവം ഈ മുന്നറിയിപ്പിന്റെ ആക്കം കൂട്ടുന്നു. ശനിയാഴ്ച വൈകുന്നേരം തെരുവ് കച്ചവടക്കാരനിൽ നിന്ന് പാനി പൂരി കഴിച്ച കുട്ടികളടക്കമുള്ള ഗ്രാമവാസികൾക്ക് രാത്രിയോടെ ഛർദ്ദിയും തളർച്ചയും അനുഭവപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെയായപ്പോഴേക്കും 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഏഴ് വയസ്സുകാരനായ ഒരു കുട്ടി വിഷബാധയെത്തുടർന്ന് മരിച്ചു.

എങ്ങനെ അപകടകരമാകുന്നു?

പാനി പൂരിയിൽ ഉപയോഗിക്കുന്ന പല ചേരുവകളും ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

  • മലിനമായ വെള്ളം: പാനി പൂരിയിലെ വെള്ളമാണ് ഏറ്റവും വലിയ വില്ലൻ. ഫിൽട്ടർ ചെയ്യാത്തതോ വൃത്തിഹീനമായതോ ആയ വെള്ളത്തിൽ ഇ.കോളി , സാൽമൊണല്ല തുടങ്ങിയ അപകടകരമായ ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചൂടുള്ള കാലാവസ്ഥയിൽ ഈ ബാക്ടീരിയകൾ വേഗത്തിൽ പെരുകുന്നു.

  • പഴകിയ ചേരുവകൾ: പൂരിയിൽ നിറയ്ക്കുന്ന ഉരുളക്കിഴങ്ങും കടലയും അപ്പപ്പോൾ തയ്യാറാക്കിയതല്ലെങ്കിൽ അപകടകരമാണ്. അന്തരീക്ഷ താപനിലയിൽ ഇവ അധികനേരം ഇരുന്നാൽ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറും.

  • വൃത്തിഹീനമായ ചുറ്റുപാട്: കച്ചവടക്കാരന്റെ കൈകളുടെ ശുചിത്വമില്ലായ്മ, കഴുകാത്ത പാത്രങ്ങൾ, ഈച്ചകൾ, പൊടിപടലങ്ങൾ എന്നിവയിലൂടെ അണുക്കൾ ഭക്ഷണത്തിൽ കലരാം.

  • ബാക്ടീരിയൽ ടോക്സിനുകൾ: ചിലപ്പോൾ ബാക്ടീരിയകൾ പുറത്തുവിടുന്ന വിഷാംശങ്ങൾ ശരീരത്തിൽ പെട്ടെന്ന് നിർജ്ജലീകരണത്തിനും അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാനും കാരണമാകും. വേനൽക്കാലത്ത് ചൂട് കൂടുന്നതോടെ ഇത്തരം ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയും വർധിക്കുന്നു.

ചാട്ടുകൾ കഴിക്കുമ്പോൾ എങ്ങനെ സുരക്ഷിതരായിരിക്കാം?

ഇഷ്ടപ്പെട്ട തെരുവ് ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതില്ല, പകരം;

  1. ഹെൽത്തി ചാട്ടിന് ചില ടിപ്സ്: ചേരുവകളുടെ പഴക്കം പരിശോധിക്കാൻ കഴിഞ്ഞില്ലെങ്കിലും, മുന്നിൽ വെച്ച് അപ്പപ്പോൾ തയ്യാറാക്കി തരുന്ന ഭക്ഷണത്തിന് മുൻഗണന നൽകുക.

  2. വെള്ളത്തിന്റെ ഗുണനിലവാരം: ഉറവിടം അറിയാത്ത വെള്ളം ഉപയോഗിക്കുന്ന കടകളിൽ നിന്ന് പാനി പൂരി കഴിക്കുന്നത് ഒഴിവാക്കുക.

  3. ശുചിത്വം നിരീക്ഷിക്കുക: കച്ചവടക്കാരൻ കൈകൾ കഴുകുന്നുണ്ടോ എന്നും ചേരുവകൾ മൂടിവെച്ചിട്ടുണ്ടോ എന്നും ശ്രദ്ധിക്കുക.

  4. ചട്നികളും ഫില്ലിങ്ങുകളും: അധികനേരം തുറന്നുവെച്ച ചട്നികളും ഉരുളക്കിഴങ്ങ് കൂട്ടുകളും പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്.

  5. തിരക്കുള്ള കടകൾ തിരഞ്ഞെടുക്കുക: കൂടുതൽ ആളുകൾ എത്തുന്ന കടകളിൽ ഭക്ഷണസാധനങ്ങൾ വേഗത്തിൽ തീർന്നുപോകുന്നതിനാൽ അവിടെ പുതിയ സാധനങ്ങൾ ലഭിക്കാൻ സാധ്യത കൂടുതലാണ്.

  6. പച്ചക്കറികൾ: സവാള, മല്ലിയില തുടങ്ങിയവ നന്നായി കഴുകിയതാണെന്ന് ഉറപ്പാക്കുക. ഇല്ലെങ്കിൽ അവയിലൂടെ അണുക്കൾ പടരാം.

  7.