വിശപ്പിന്റെ വിളിയെത്താന്‍ ഓഫീസെന്നോ വീടെന്നോയില്ല. ചെറിയ യാത്രകള്‍ക്കിടയിലും ജോലിക്കിടയിലും വിശപ്പടക്കാന്‍ ലഘുഭക്ഷണങ്ങൾ കയ്യില്‍ കരുതുന്നത് അനാരോഗ്യകരമായ സ്‌നാക്സ് ഒഴിവാക്കാനുള്ള മികച്ച വഴിയാണ്.
എട്ടുമുതല്‍ പത്ത് മണിക്കൂറുകള്‍ വരെ നീളുന്ന ജോലി സമയയത്ത് ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ഉത്പാദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില ആരോഗ്യകരമായ ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
പോഷക സമ്പന്നമായ നട്ട്‌സ്
ബദാം, വാല്‍നട്ട്, കശുവണ്ടി തുടങ്ങിയ നട്‌സുകള്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയവയാണ്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു. ചെറിയ പാത്രത്തില്‍ നട്‌സ് കയ്യില്‍ കരുതിയാല്‍ ലഘുഭക്ഷണമായി കഴിക്കാം.
ഡാര്‍ക്ക് ചോക്ലേറ്റ്
ആരോഗ്യഗുണങ്ങളുള്ളവയാണ് ഡാര്‍ക്ക് ചോക്ലേറ്റ്. വിറ്റാമിനുകളും മിനറലുകള്‍ കൂടാതെ അയണ്‍, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, ഫൈബര്‍ തുടങ്ങിയ പോഷകങ്ങളുടെയും കലവറ കൂടിയാണിത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും മസ്തിഷ്കത്തിന്റെ ആരോഗ്യത്തിനും ഡാര്‍ക്ക് ചോക്ളേറ്റ് നല്ലതാണ്. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളെവനോയിഡുകള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
പഴങ്ങള്‍
ആപ്പിള്‍, ബെറികള്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനും ജലാംശം നിലനിര്‍ത്തുന്നതിനും മികച്ചതാണ്.
ഗ്രീക്ക് യോഗര്‍ട്ട്
പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞതും പ്രോട്ടീന്‍ സമ്പന്നവുമായ ഗ്രീക്ക് യോഗര്‍ട്ട് കഴിക്കുമ്പോള്‍ പെട്ടെന്ന് വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കും. കൂടാതെ, കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ബി 12 എന്നിവ ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഊര്‍ജസ്വലതയോടെ ഇരിക്കുന്നതിനും ഗ്രീക്ക് യോഗര്‍ട്ട് മികച്ചതാണ്.
ചോളം
നാരുകളാല്‍ സമ്പന്നമായ ചോളവും വേവിച്ച് കയ്യിൽ കരുതാവുന്നതാണ്. കൊഴുപ്പും കലോറിയും കുറവായതുകൊണ്ടുതന്നെ ശരീരഭാരം കൂടുമോ എന്ന ഭയമില്ലാതെ കഴിക്കാം.
Content Highlights: Boost Productivity and Focus: Healthy Snacking for the Workplace
Published: 10 Jun 2025, 08:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented