മഴക്കാലത്തും ചര്‍മസംരംക്ഷണത്തില്‍ നമ്മള്‍ ശ്രദ്ധ വെക്കേണ്ടതുണ്ട്. നാം പതിവായി കുടിക്കുന്നതിലും വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെട്ടിട്ടുണ്ടാകും. വെളളത്തിന്റെ അളവ് കുറഞ്ഞാല്‍ അത് നിര്‍ജലീകരണത്തിന് കാരണമാകും. അതിനാല്‍ തണുപ്പുകാലത്ത് ആവശ്യമായ അളവില്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അതിനായി മറ്റു ചില പാനീയങ്ങളും കുടിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

To advertise here,

ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം:

ഇളനീര്‍ കുടിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും നിര്‍ജലീകരണം ഒഴിവാക്കാനും ഗുണം ചെയ്യും.

വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്. ശരീരത്തിലും ചര്‍മത്തിലും ജലാംശം നിലനിര്‍ത്താന്‍ ഇത് വലിയ തോതില്‍ സഹായിക്കും. വിശപ്പ് പെട്ടെന്ന് മാറാനും വെള്ളരിക്ക ജ്യൂസ് സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇത് സഹായകരമാണ്.

തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ആന്റിഓക്സിഡന്റുകളും വെള്ളവും ധാരാളം അടങ്ങിയ ഇവ നിര്‍ജലീകരണത്തെ തടയാനും ശരീരത്തിന്റെയും ചര്‍മത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനും ഗുണം ചെയ്യും.

നാരങ്ങാ വെള്ളം കുടിക്കാം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നത് രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. കൂടാതെ നിര്‍ജലീകരണത്തെ തടയാനും ഇവ ഗുണം ചെയ്യും.  

അലോവേര ജ്യൂസും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെ നല്ലതാണ്. ചെമ്പരത്തി ചായയും ഇത്തരത്തില്‍ ശരീരത്തിന് ഗുണം ചെയ്യുന്ന പാനീയമാണ്.

മഞ്ഞള്‍ പാലും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. നിര്‍ജലീകരണം തടയുന്നതിനൊപ്പം രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മം തിളങ്ങാനും ഈ പാനീയം സഹായിക്കും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)