നമ്മളില്‍ പലരും അനുഭവിക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ഇതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവയെല്ലാം രക്തസമ്മര്‍ദ്ദം കൂട്ടുന്ന കാരണങ്ങളാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണശൈലിയിലും കൃത്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ അറിഞ്ഞിരിക്കാം.
തണ്ണിമത്തന് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കാര്യമാണ്. തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാന്‍ സഹായിക്കും. അതിലൂടെ രക്തസമ്മര്‍ദ്ദം കുറയും. അതിനാല്‍ ബിപി കുറയ്ക്കാന്‍ തണ്ണിമത്തന് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Also Read
നമ്മള് പതിവായി കഴിക്കുന്ന ചായയല്ല ചെമ്പരത്തിയിട്ട ചായ. ഇത് കുടിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്. ചെമ്പരത്തി ചായയില്‍ ആന്റി ഓക്സിഡന്റുകളും സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നൈട്രിക് ഓക്സൈഡ് ഉല്പാദനം വര്‍ദ്ധിപ്പിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഗുണം ചെയ്യും.
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും ശീലമാക്കാം. ബീറ്റ്റൂട്ടില്‍ നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ചായക്ക് പകരം ഗ്രീന്‍ ടീ കുടിക്കുന്ന ശീലമുണ്ടാക്കാം.
ഗ്രീന്‍ ടീയില്‍ കാറ്റെച്ചിനുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്തും. അതിനാല്‍ പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് രക്തസമ്മര്‍ദ്ദതത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. നാരങ്ങ വെള്ളവും ധാരാളം കുടിക്കാം. ഇതില്‍ വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളും പോളിഫെനോളുകളും മാതളനാരങ്ങാ ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Drinks To Help Manage High Blood Pressure In Summer
Published: 10 May 2024, 03:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented