ശരീരഭാരം കൂടുന്നതും വയര്‍ ചാടുന്നതും നമ്മളില്‍ പലരും നേരിടുന്ന പ്രശ്‌നമാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന് ഇതിന് വലിയ പങ്കുണ്ട്. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം കുറയ്ക്കാനും ചെയ്യേണ്ടത് ചോറിന്റെ അളവ് കുറയ്ക്കുക എന്നതാണ്.
കാരണം ചോറില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ചോറിന് പകരം കാര്‍ബോഹൈഡ്രേറ്റും കലോറിയും കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുക. അത്തരം ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം,
Also Read
ചോറ് കഴിക്കുന്നതിന് പകരം ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ ചീര കൊണ്ടുള്ള സൂപ്പ് ഉച്ചയ്ക്ക് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇത് വയറു കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. നാരുകളാല്‍ സമൃദ്ധമായതും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ബ്രൊക്കോളി റൈസ് കഴിക്കുന്നതും ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇത്തരത്തിലുള്ള ചുവന്ന അരി കഴിക്കാം. ഇത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ബ്രൊക്കോളി- ബ്രൌണ്‍ റൈസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ഗുണം ചെയ്യും.
ചോറിന് പകരം ഉച്ചയ്ക്ക് ഓട്‌സ് കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാനുള്ള ഉത്തമമാര്‍ഗമാണ്.ഫൈബര്‍ ധാരാളം അടങ്ങിയ ഉപ്പുമാവില്‍ കൊഴുപ്പ് കുറവാണ്. അതിനാല്‍ ഉച്ചയ്ക്ക് ചോറിന് പകരം ഉപ്പുമാവ് ശീലമാക്കാം
കലോറിയും കാര്‍ബോയും കുറവുള്ള കോളിഫ്‌ളവര്‍ റൈസും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് പതിവായി കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍ അടങ്ങിയ ബാര്‍ലി ഉച്ചയ്ക്ക് കഴിക്കുന്നതും വിശപ്പ് പെട്ടെന്ന് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: healthy alternatives to white rice
Published: 09 May 2024, 09:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented