കാലാവസ്ഥ മാറുമ്പോള്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലും വ്യത്യാസം വരും. അസുഖങ്ങള്‍ വളരെ വേഗത്തില്‍ പിടിപെടാനുള്ള സാധ്യതയുണ്ട്. ഭക്ഷണത്തിലൂടെയാണ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത്.
ചൂടുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാനും നിര്‍ജ്ജലീകരണം തടയാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇത്തരത്തില്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങള്‍ അറിഞ്ഞിരിക്കാം.
Also Read
ചൂടുകാലത്ത് കുടിക്കാന്‍ ഉത്തമമായ ഒന്നാണ് ഓറഞ്ച് ജ്യൂസ് . വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
വിറ്റാമിന്‍ സി അടങ്ങിയ പേരയ്ക്ക ജ്യൂസ് കുടിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. പൈനാപ്പിള്‍ ജ്യൂസിനും നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ ഇവയും രോഗപ്രതിരോധശേഷി കൂട്ടാന്‍ ഉപകരിക്കും.വിറ്റാമിന്‍ സി അടങ്ങിയ പപ്പായ ജ്യൂസ് കുടിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
നാരങ്ങ വെള്ളം പതിവാക്കുന്നതും വളരെ നല്ലതാണ്. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വളരെ നല്ലതാണ്. തക്കാളി ജ്യൂസ് നമ്മള് പതിവായി കുടിക്കുന്ന ഒന്നല്ല. എന്നാല്‍ ഇതില്‍ വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇത് കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: benefits of vitamin c rich fruit juices
Published: 29 Apr 2024, 02:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented