ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ബി.പി മൂലം ബുദ്ധിമുട്ടുന്ന നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. ഇങ്ങനെയുള്ളവര്‍ ഭക്ഷണരീതികളില്‍ കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
രക്തസമ്മര്‍ദ്ദമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഒന്നാണ് പാക്കറ്റില്‍ കിട്ടുന്ന ഭക്ഷണങ്ങള്‍. അനാരോഗ്യകരമായ കൊഴുപ്പും ഉപ്പും അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം കൂട്ടും. ചീസ് കഴിക്കുന്നതും രക്തസമ്മര്‍ദ്ദം ഉയര്‍ത്തും. അതിനാല്‍ ഇത് ഡയറ്റില്‍ നിന്നും ഒഴിവാക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഉപ്പും അധികം കഴിക്കരുത്.
Also Read
ബേക്കറി പലഹാരങ്ങള്‍ കഴിക്കുന്നതിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍ ഉപ്പും കൊഴുപ്പും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ബി.പി കൂടാന്‍ കാരണമാകും.ജങ്ക് ഫുഡ്സും ഒഴിവാക്കുന്നതാണ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്ലത്. ഇത്തരം ഭക്ഷണങ്ങളിലും ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്.
പ്രൊസസ്ഡ് മീറ്റും മട്ടന്‍, ബീഫ് തുടങ്ങിയ റെഡ് മീറ്റും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവയും രക്തസമ്മര്‍ദ്ദത്തെ ഉയരുന്നതിന് കാരണമാകും. ഇതിനൊപ്പം പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും മധുര പാനീയങ്ങളും കുറയ്ക്കുന്നതും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Superfoods To Increase Low Blood Pressure
Published: 18 Apr 2024, 12:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented