ചൂടുകാലത്ത് ചര്‍മത്തിന്റെ ആരോഗ്യം സംരംക്ഷിക്കേണ്ടത് പ്രധാനപ്പെട്ടൊരു കാര്യമാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിനായി പഴങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ശരീരത്തിന് അത്യാവശ്യമാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ അറിഞ്ഞിരിക്കാം.
ചൂടുകാലത്ത് ശരീരത്തില്‍ നിന്നും ജലാംശം കൂടുതലായി നഷ്ടപ്പെടും. തണ്ണിമത്തനില്‍ ഭൂരിഭാരം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. വിറ്റാമിന്‍ സി അടങ്ങിയ തണ്ണിമത്തന് കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ചര്‍മത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കും.
Also Read
പപ്പായ കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങളുള്ള ഒന്നാണ്. വിറ്റാമിനുകളായ എ, സി, ഇ എന്നിവയുടെ നല്ല സ്രോതസുകൂടിയാണ്. ഇവ ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. കൂടാതെ പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ ദഹനത്തെ എളുപ്പമാക്കാനും മലബന്ധത്തെ തടയാനും ഗുണം ചെയ്യും.
ഓറഞ്ച് കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ കിവി കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ചുളിവുകളെ തടയാനും സഹായിക്കും.
ബെറിപ്പഴങ്ങളും ഡയറ്റില്‍ പതിവാക്കാം. ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ചര്‍മത്തിന്റെ ആരോഗ്യം നല്ലതാക്കും.
മാമ്പഴം കഴിക്കുന്നത് തിളക്കമുള്ള ചര്‍മം പ്രദാനം ചെയ്യും. ഇതില്‍ വിറ്റാമിനുകളായ എ,സി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ചര്‍മം തിളങ്ങാന്‍ സഹായിക്കും.മാതളത്തിലെ ആന്റി ഓക്സിഡന്റുകളും ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പൈനാപ്പിളില്‍ അടങ്ങിയ വിറ്റാമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇത് ദഹനത്തിന് ഏറെ ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: foods to eat for a glowing skin this summer
Published: 22 Apr 2024, 06:08 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented