പോഷകങ്ങളുടെ പവര്‍ഹൗസാണ് ഈന്തപ്പഴം. എങ്കിലും ഈന്തപ്പഴം പതിവായി കഴിക്കുന്നവര്‍ കുറവാണ്. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക് സള്‍ഫറിന്റെ അളവ് സീസണല്‍ അലര്‍ജികള്‍ തടയാന്‍ സഹായിക്കും. കുതിര്‍ത്ത ഈന്തപ്പഴത്തിന് ഗുണങ്ങള്‍ ഒരുപാടുണ്ട്. 

To advertise here,

പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍ എന്നിവയുടെ സമ്പന്നമായ ഉറവിടവും വിറ്റാമിന്‍ എ 1, സി എന്നിവയ്ക്കൊപ്പം വിറ്റാമിന്‍ ബി 1, ബി 2, ബി 3, ബി 5 എന്നിവയാല്‍ സമ്പന്നവുമാണ് ഈന്തപ്പഴം. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളും വിവിധതരം അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് വളരെ നല്ലതാണ്. 

നല്ലൊരു ഊര്‍ജദായകമായ ഭക്ഷണം കൂടിയാണിത്. അനീമിയയുള്ളവരും ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരഭാരം കൂട്ടാനും ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. പല്ലുകളുടെയും എല്ലുകളുടേയും ആരോഗ്യം സംരംക്ഷിക്കാനും ഇവയ്ക്ക് കഴിവുണ്ട്.

ഈന്തപ്പഴത്തില്‍ സെലിനിയം, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകള്‍ തടയുന്നതിന് ഈ പോഷകങ്ങള്‍ ആവശ്യമാണ്.

ഈന്തപ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി എന്നിവ രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തും. ശരീരത്തെ അണുബാധകളില്‍ നിന്നും സംരംക്ഷിക്കുകയും ചെയ്യും.ശരീരത്തില്‍ ഇരുമ്പിന്റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. ഫെബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ മലബന്ധം അകറ്റാനും സഹായിക്കും. 

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇവ ഉത്തമമാണ്. കൂടാതെ അല്‍ഷിമേഴ്‌സ് രോഗം തടയുന്നതിനും ഇത് ഗുണകരമാണ്. ശരീരത്തില്‍ മെലാനിന്‍ അടിഞ്ഞുകൂടുന്നതിനെ തടയുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും ഇത് സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചുളിവുകള്‍ വരുന്നത് തടയുകയും ചെയ്യും.