നല്ല ഊര്‍ജസ്വലരായി ഇരിക്കാന്‍ നല്ല ഭക്ഷണം കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഭക്ഷണത്തില്‍ നിന്നും കിട്ടുന്ന ഊര്‍ജമാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ദഹനത്തിനുമെല്ലാം സഹായിക്കുന്നത്. ചിലപ്പോള്‍ ക്ഷീണവും തളര്‍ച്ചയും നമ്മള്‍ക്ക് അനുഭവപ്പെടാറില്ലേ? ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിക്കാത്തതാണ് കാരണം. പോഷകങ്ങളും ആരോഗ്യഗുണങ്ങളുമുള്ള ഭക്ഷണം കഴിക്കാത്തതാണ് ഇതിന് കാരണം. നല്ല ഊര്‍ജത്തോടെയിരിക്കാന്‍ നമ്മളെ സഹായിക്കുന്ന പഴങ്ങളെ അറിഞ്ഞിരിക്കാം.
ബെറിപ്പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് വലിയ ഗുണം ചെയ്യും.ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ നിങ്ങള്‍ക്ക് വലിയ അളവില്‍ ഊര്‍ജം പ്രദാനം ചെയ്യും. നിരവധി പോഷകങ്ങള്‍ അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നതും ശീലമാക്കാം. ക്ഷീണമകറ്റാനും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാനും ഇത് ഗുണം ചെയ്യും. പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയോടൊപ്പം സുക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകളും നേന്ത്രപഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഊര്‍ജ്ജത്തിന്റെ തോത് ഉയര്‍ത്താന്‍ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്സും ഇതില്‍ ധാരാളമുണ്ട്.
Also Read
ആപ്പിളിന് നിരവധി ഗുണങ്ങളാണുള്ളത്. ഫൈബറും ആന്റി ഓക്സിഡന്റുകളും മറ്റും അടങ്ങിയ ഇവയും ശരീരത്തിന് വേണ്ട ഊര്‍ജ്ജം നല്കുന്ന ഭക്ഷണമാണ്. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഓറഞ്ചും ക്ഷീണം അകറ്റാനും ഊര്‍ജം ലഭിക്കാനും നല്ലതാണ്. പോഷകങ്ങളും പ്രോട്ടീനും ഫൈബറും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. പ്രഭാതഭക്ഷണത്തോടൊപ്പം ബദാം, കശുവണ്ടിപ്പരിപ്പ്, വാള്‍നട്ട്സ് എന്നിവ കഴിക്കുന്നത് ദിവസും മുഴുവന്‍ ഊര്‍ജസ്വലരായി ഇരിക്കാന്‍ സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: energy boosting food, Berries, Nuts ,orange,apple,avacado,food
Published: 29 Dec 2023, 06:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented