മഞ്ഞുകാലമായതോടെ അസുഖങ്ങളും കൂടി. കാലാവസ്ഥ മാറുമ്പോള്‍ പ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. അതിനനുസരിച്ച്  ഭക്ഷണക്രമത്തിലും മാറ്റം കൊണ്ടുവരേണ്ടതുണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. രോഗ പ്രതിരോധശേഷി കൂട്ടാനായി ഈ ഭക്ഷണങ്ങള്‍  കഴിക്കാം. 

To advertise here,

അത്താഴത്തില്‍ വെളുത്തുള്ളിയുള്‍പ്പെടുത്തുന്നത് പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും. ഇതിലുള്ള ആന്റിഓക്‌സിഡന്റുകളാണ് പ്രധാനമായും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നത്. രോധ പ്രതിരോധ ശേഷി കൂട്ടാന്‍ അതുപോലെ നല്ലതാണ് ഇഞ്ചി കഴിക്കുന്നത്. 

 മഞ്ഞളില്‍ അടങ്ങിയ കുര്‍കുമിന്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഡയറ്റില്‍ മഞ്ഞള്‍ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ കൂടുതലായി ഉപയോഗിക്കാം. ചീര കഴിക്കുന്നതും ശരീരത്തിന്റെ രോധപ്രതിരോധ ശേഷി കൂട്ടും. വിറ്റാമിനുകളും ധാതുക്കളും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ചീര ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരമാണ്.

വിറ്റാമിന്‍ സിയും  ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശഷി കൂട്ടും. ഓറഞ്ച്, മുന്തിരി, നാരങ്ങ, കിവി തുടങ്ങിയ സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും തൈര് കഴിക്കാം.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ രാത്രി കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.വിറ്റാമിന്‍ ഡി അടങ്ങിയ കൂണും  രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഗുണം ചെയ്യും.നട്‌സും വിത്തുകളും കഴിക്കുന്നതും വളരെ നല്ലതാണ്. ഇവയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)