നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ഇഷ്ടമാണോ? മറ്റു ജ്യൂസുകള്‍ നമ്മള്‍ സ്ഥിരമായി കഴിക്കാറില്ലെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്ക കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യും.
വിറ്റാമിന്‍ എ, ബി, സി, ഇരുമ്പ്, കാത്സ്യം, ഫൈബര്‍, അമിനോ ആസിഡ് തുടങ്ങിയവയും നെല്ലിക്ക ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഈ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. വിറ്റാമിനുകളും മറ്റും അടങ്ങിയ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.
Also Read
ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഗുണം ചെയ്യും. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ഈ ജ്യൂസിനുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ദിവസവും വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കാം.
നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിക്കുന്നതിനാല്‍ ഈ ജ്യൂസ് ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Benefits of Amla Juice
Published: 22 Jun 2024, 03:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented