പാലില്‍നിന്നും നിര്‍മിക്കുന്ന ചീസ് ഒരുപാടുപേര്‍ക്ക് പേര്‍ക്ക് ഇഷ്ടമുള്ള ഒരു ഭക്ഷണപദാര്‍ഥമാണ്. മിതമായ അളവില്‍ ചീസ് കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

To advertise here,

സാന്‍ഡ്വിച്ചിലും ബര്‍ഗറിലും പിസ്സയിലുമെല്ലാം പ്രധാന ചേരുവയായി ഉപയോഗിക്കുന്ന ചീസ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം. 

ഓറിയോ കുക്കി ചീസ് കേക്ക്
സ്വാദിഷ്ടമായ ചീസ് ക്രീമും ചോക്ലേറ്റുമെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ഓറിയോ കുക്കി ചീസ് കേക്ക് രുചികരമായ ഒരു പലഹാരമാണ്. ഒരുപാട് ചേരുവകള്‍ ആവശ്യമില്ലാത്തതിനാല്‍ തന്നെ ഇത് എളുപ്പത്തില്‍ തയ്യാറാക്കാം. 

മാര്‍ഗരിറ്റ പിസ്സ
പിസ്സ ചീസ് അതായത് മോസ്സരെല്ല പിസ്സയാണ് ഇതിനായി ഉപയോഗിക്കുന്നത്. 

തണ്ണിമത്തന്‍, ഒലിവ് ഫെറ്റ സാലഡ്
നല്ലൊരു സമ്മര്‍ സാലഡാണിത്. തണ്ണിമത്തന്‍, ഒലിവ് ഫെറ്റ ചീസ്, മത്തന്‍ വിത്ത് എന്നിവയാണ് ഇതിലെ പ്രധാനപ്പെട്ട ചേരുവകള്‍. നാരങ്ങാ നീര്, സോയാ സോസ്, ചാട്ട് മസാല എന്നിവയും ചേര്‍ക്കാം. തണ്ണിമത്തന്‍, ചീസ് എന്നിവയുടെ രുചിക്കൊപ്പം ഈ സാലഡ് ആസ്വദിക്കാം. 

സാവറി കോണ്‍ ടാര്‍ട്സ്
ചെഡര്‍, റിക്കോട്ട ചീസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ചോളപ്പൊടിയും പച്ചക്കറികളും അടങ്ങിയ ഈ പലഹാരത്തിലെ പ്രധാനി ചീസാണ്. 

ബ്ലൂബെറി ചീസ് പാസ്ട്രിയും ചീസ് റക്കാക്കറ്റും
ബ്ലൂബെറിയും ക്രീം ചീസുമാണ് ബ്ലൂബെറി ചീസ് പാസ്ട്രിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ലെബനീസ് ചീസ് റോളുകളാണ് ചീസ് റക്കാക്കറ്റ്. 

ചീസ് കഴിച്ചാലുള്ള ഗുണങ്ങള്‍
ചീസില്‍ പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പും ഉപ്പും അടങ്ങിയിരിക്കുന്നതിനാല്‍ അമിതമായ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. 

കാത്സ്യത്തിന്റെ സ്രോതസായതിനാല്‍ തന്നെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഇത് ഗുണംചെയ്യും. പ്രോട്ടീന്‍ സമ്പന്നമായ ചീസ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം നല്‍കാന്‍ സഹായിക്കും. 

ചീസില്‍ വിറ്റാമിന്‍ ബി12 അടങ്ങിയതിനാല്‍ ഇതിന്റെ അഭാവമുള്ളവര്‍ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രോബയോട്ടിക് ഗുണങ്ങളുള്ളതിനാല്‍ ഇത് വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. സിങ്ക് അടങ്ങിയിരിക്കുന്നതിനാല്‍  രോഗപ്രതിരോധശേഷി കൂട്ടാനും ചീസ് കഴിക്കുന്നത് നല്ലതാണ്. 

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സാധാരണയായി അവരുടെ ഡയറ്റില്‍ ചീസ് ഉള്‍പ്പെടുത്താറുണ്ട്. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)