പല വിഭവങ്ങള്‍ തയ്യാറാക്കുമ്പോഴും നാം ചീസ് ഉപയോഗിക്കാറുണ്ട്. പിസ്സയും പാസ്തയുമെല്ലാം തയ്യാറാക്കുമ്പോള്‍ അതിലെ പ്രധാനിയാണല്ലോ ചീസ്. സാന്‍ഡ്‌വിച്ചുകള്‍ മുതല്‍ ഫ്രഷ് സാലഡുകള്‍ വരെ ലോകമെമ്പാടുമുള്ള നിരവധി ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന ചീസ് പലരുടേയും പ്രിയപ്പെട്ട ചേരുവയാണ്. ദിവസവും ചീസ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
എല്ലുകള്‍ക്ക് ശക്തികൂടുന്നു
എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ കാല്‍സ്യം ചീസില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ന്യൂട്രീഷന്‍ റിവ്യൂസില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണമനുസരിച്ച് ചീസ് പോലുള്ള പാല്‍ ഉത്പ്പന്നങ്ങളില്‍ നിന്ന് ദിവസവും കാല്‍സ്യം ലഭിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഓസ്റ്റിയോപൊറോസിസ്, എല്ലൊടിവ് എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
പ്രോട്ടീന്‍ നല്‍കുന്നു
പ്രോട്ടീന്റെ ഒരു മികച്ച ഉറവിടമാണ് ചീസ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും വ്യായാമത്തിന് ശേഷം കഴിക്കാനുള്ള ലഘുഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതിനും അതുപയോഗിക്കാം. പേശികളെ ബലപ്പെടുത്താനും തകരാറുകള്‍ പരിഹരിക്കാനും പ്രോട്ടീന്‍ സഹായിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും.
പ്രോബയോട്ടിക്കുകള്‍
ഫെറ്റ, ആട്ടിന്‍ പാലില്‍നിന്നുണ്ടാക്കുന്ന ഗോട്ട് ചീസ് തുടങ്ങിയ ചില ചീസുകളില്‍ പ്രോബയോട്ടിക്കുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്.
എന്നാല്‍ ചീസിന്റെ ചില പ്രത്യേകതകള്‍ അവ എന്നും കഴിക്കാന്‍ അനുയോജ്യമാണോ എന്നതില്‍ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.
ഉയര്‍ന്ന കലോറി
ചീസില്‍ കലോറി കൂടുതലായതിനാല്‍ ഇത് അമിതമായി കഴിച്ചാല്‍ ശരീരഭാരം വര്‍ധിക്കുന്നതിന് കാരണമാകും. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. ചീസ് അമിതമായി കഴിക്കുന്നത് ഒഴിവാക്കാന്‍, പഴങ്ങള്‍, പച്ചക്കറികള്‍ പോലുള്ള കലോറി കുറഞ്ഞ ഭക്ഷണങ്ങളോടൊപ്പം ചീസ് കഴിക്കാന്‍ ശ്രമിക്കുക.
കൊഴുപ്പിന്റെ അംശം(Saturated fat)
ചില ചീസുകളില്‍ പൂരിത കൊഴുപ്പുകള്‍ കൂടുതലാണ്. ഇത് കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കാനും ഹൃദ്രോഗ സാധ്യത കൂട്ടാനും ഇടയാക്കും. പാതി കൊഴുപ്പുള്ള മൊസറെല്ല അല്ലെങ്കില്‍ ഫെറ്റ പോലുള്ള കൊഴുപ്പ് കുറഞ്ഞവ തിരഞ്ഞെടുക്കുന്നത് ഈ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും. നട്‌സിലും ഒലിവ് എണ്ണയിലും ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉള്ളതിനാല്‍ അവ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
Content Highlights: Daily Cheese: Benefits & Risks
Published: 17 Sept 2025, 02:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented