സാമൂഹികമാധ്യമങ്ങൾ ഭക്ഷണപരീക്ഷണങ്ങളുടെ പറുദീസയാണ്. ഇതുവരെ കാണാത്തതും ചിന്തിക്കാത്തതുമായ പല പരീക്ഷണങ്ങളും ഇത്തരത്തില്‍ നമ്മള്‍ക്ക് കാണുവാന്‍ സാധിക്കും. വിചിത്രമായ പാചകങ്ങള്‍ കാണാന്‍ ആളുകളെത്തുമെങ്കിലും അത്തരം പരീക്ഷണങ്ങള്‍ക്ക് വലിയ വിമര്‍ശനങ്ങളും ലഭിക്കുന്നത് പതിവാണ്.
അത്തരത്തിലൊരു പരീക്ഷണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബിരിയാണി പൊതുവേ ആളുകളുടെ ഇഷ്ടവിഭവമാണ്. മട്ടനും ചിക്കനും മീനുമെല്ലാം ഉപയോഗിച്ച് ബിരിയാണിയുണ്ടാക്കാറുണ്ടെങ്കിലും ഇവിടെ യുവതി പരിചയപ്പെടുത്തുന്നത് തീര്‍ത്തും വ്യത്യസ്തമായ ഒന്നാണ്.
Also Read
മുംബൈയിലെ ബേക്കറായ ഹീന കൗസര്‍ റാഡാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഹീന തന്റെ മാംഗോ ബിരിയാണിയാണ് കാഴ്ചക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്. ഇതിന് മുന്‍പും ബാര്‍ബി, സ്‌പൈഡര്‍മാന്‍ ബിരിയാണികളും ഹീന അവതരിപ്പിക്കുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ട്. അതിനുശേഷമാണ് മാംഗോ ബിരിയാണിയുമായി ഹീനയെത്തുന്നത്.
ഹീനയുടെ പാചകപരീക്ഷണത്തെ ഉള്‍ക്കൊള്ളാന്‍ ഭക്ഷണപ്രേമികള്‍ക്കാകുന്നില്ല. ബിരിയാണിയോട് എന്തിനാണീ ക്രൂരതയെന്നും, ദയവ് ചെയ്ത് നിര്‍ത്താമോ, ഈ സ്ത്രീയ്ക്ക് എന്തുപറ്റി എന്നുമൊക്കെയാണ് കാഴ്ചക്കാര്‍ കമന്റു രേഖപ്പെടുത്തിയിരിക്കുന്നത്.2.6 മില്യണ്‍ പേരാണ് ഇതിനകം ഈ വീഡിയോ കണ്ടിരിക്കുന്നത്.
Content Highlights: internet is not happy with mango biriyani food experiment
Published: 13 Jun 2024, 10:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented