നമ്മള് കഴിക്കുന്ന ഭക്ഷണമാണ് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം, ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ എന്നിവയും നാം കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും സന്തോഷം ലഭിക്കാനും ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും മാനസികാരോഗ്യത്തെ ഹാനികരമായി ബാധിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും ഇത് മാനസിക സമ്മര്‍ദ്ദം കൂട്ടാനും മാനസികാവസ്ഥ മാറാനുമെല്ലാം കാരണമാകുകയും ചെയ്യും. അതിനാല്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കണം.
Also Read
സംസ്‌കരിച്ച ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് സ്‌ട്രെസിനെ നിയന്ത്രിക്കാനും മാനസികാരോഗ്യം മെച്ചപ്പെടാനും നല്ലത്. കാരണം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കണം. പകരം പഴങ്ങള്‍, പച്ചക്കറികള്‍, നട്‌സ്, വിത്തുകള്‍ തുടങ്ങിയവ കഴിക്കാം.
അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതല്ല. ഇത് രക്തസമ്മര്‍ദ്ദം കൂടാനും മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ കൂട്ടാനും കാരണമാകും. അതിനാല്‍ ഇവയുടെ ഉപയോഗവും നിയന്ത്രിക്കണം.കോഫി, എനര്‍ജി ഡ്രിങ്കുകള്‍, ചോക്ലേറ്റ് തുടങ്ങിയ കഫൈന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നതും മാനസിക സമ്മര്‍ദ്ദം കൂട്ടും. കഫൈന്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ ഉത്പാദനത്തിനെ ഉത്തേജിപ്പിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.
ബ്രെഡ്, പേസ്ട്രികള്‍, വൈറ്റ് റൈസ് തുടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും ഊര്‍ജം കുറയാനും അമിത ക്ഷീണം ഉണ്ടാകാനും കാരണമാകുകയും ചെയ്യും. ഇതും മാനസികാരോഗ്യത്തെ മോശമായി ബാധിക്കും. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കാം.മദ്യവും മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും വിഷാദവും വര്‍ദ്ധിപ്പിക്കും. അതിനാല്‍ അമിത മദ്യപാനം നിയന്ത്രിക്കണം.
അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതല്ല. അമിതമായ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. അതിനാല്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം.പകരം അവക്കാഡോ, ഒലീവ് ഓയില്‍, നട്‌സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് മാനസികാരോഗ്യം മെച്ചപ്പെടാന്‍ നല്ലത്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Mental Health: Avoid These Foods To Feel Happier
Published: 22 May 2024, 10:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented