പാചകം ചെയ്യുന്ന പലതരത്തിലുള്ള വീഡിയോകളാണ് ദിവസവും സാമൂഹികമാധ്യമങ്ങളില്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. എന്നാല്‍ ചിലര്‍ പരമ്പരാഗതരീതിയില്‍ പാചകം ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരാണ്. അവര്‍ അതിനായി പുതിയ മാര്‍ഗങ്ങളും തിരഞ്ഞെടുക്കും. വീഡിയോകള്‍ക്ക് ശ്രദ്ധ കിട്ടാനും ഇത്തരം രീതികള്‍ ആളുകള്‍ പ്രയോജനപ്പെടുത്താറുണ്ട്.
അത്തരത്തില്‍ ഒരു പാചകരീതിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഇവിടെ പാചകം ചെയ്യുന്നത് ഒരു സാല്‍മണ്‍ മത്സ്യമാണ്. ഈ വിഭവത്തിന്റെ പേരാകട്ടെ ഡിഷ് വാഷര്‍ സാല്‍മണ്‍ എന്നുമാണ്. പേര് കേട്ട് നെറ്റി ചുളിക്കാന്‍ വരട്ടെ , മീന്‍ പാചകം ചെയ്യുന്ന രീതിയാണ് ഈ പേരിന് പിന്നില്‍. പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വീടുകളില്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ഡിഷ് വാഷര്‍.
Also Read
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പും ഈ പാചകരീതി ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വീണ്ടും അതേ ട്രെന്‍ഡാണ് ഈ പാചകത്തെ വൈറലാക്കിയത്. ഭക്ഷണപ്രേമികള്‍ പലരും ഇതിനെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. പലരും വിമര്‍ശനവും രേഖപ്പെടുത്തി.
ഡിഷ് വാഷര്‍ സാല്‍മണ്‍ പാചകം ചെയ്യുന്നത് ഇങ്ങനെയാണ്. അലുമിനിയം ഫോയില്‍ ഷീറ്റില്‍ നാരങ്ങക്കഷ്ണങ്ങള്‍ നിരത്തിയശേഷം അതില്‍ മുറിച്ച സാല്‍മണ്‍ മത്സ്യം വെയ്ക്കുന്നു. ശേഷം അതിന് പുറത്ത് വീണ്ടും നാരങ്ങ മുറിച്ചത് നിരത്തുന്നു.
അതിനോടൊപ്പം റോസ്‌മേരി ഇലകളും വെളുത്തുള്ളിയും വെണ്ണയും ചേര്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഉപ്പും കുരുമുളകും ഇതിലേയ്ക്ക് ചേര്‍ക്കുന്നുണ്ട്.ശേഷം അലുമിനിയം ഫോയില്‍ നന്നായി ഇതിന് മുകളിലൂടെ പൊതിഞ്ഞു വെയ്ക്കുന്നതും വീഡിയോയില്‍ കാണാം.
പൊതിഞ്ഞ സാല്‍മണ്‍ പാക്കറ്റ് പിന്നീട് ഡിഷ് വാഷറിന്റെ മുകളിലെ റാക്കില്‍ സ്ഥാപിക്കുന്നതും കാണാം.ശേഷം താപനില ക്രമീകരിച്ച് ഡിഷ് വാഷ് ഓണാക്കുന്നു. ഇത്തരത്തില്‍ താപനില ക്രമീകരിച്ചാണ് പാത്രങ്ങളും കഴുകിയെടുക്കുന്നത്. അതേ രീതിയാണ് ഇവിടെ പാചകം ചെയ്യാനും ഉപയോഗിച്ചത്. ശേഷം പാകം ചെയ്ത മത്സ്യം കഴിക്കുന്നതും വീഡിയോയിലുണ്ട്.
പലരും ഇതിന് വിമര്‍ശിക്കുകയുണ്ടായി. അടുപ്പുള്ളപ്പോള്‍ ഡിഷ് വാഷര്‍ എന്തിന് പാചകം ചെയ്യാന്‍ ഉപയോഗിക്കണം, ഈ ചൂടില്‍ ഭക്ഷണത്തിലെ ബാക്ടീരിയകള്‍ നശിക്കില്ല, വെള്ളവും വൈദ്യുതിയും പാഴാക്കാന്‍ എളുപ്പമുള്ള വഴി എന്ന രീതിയിലാണ് ഈ കമന്റുകള്‍ വന്നത്. ഇത് തീര്‍ച്ചയായും ചെയ്യും, രസകരമായ ആശയം എന്നുള്ള ചില കമന്റുകളുമുണ്ട്.
Content Highlights: Fish Fillet ,salmon,dishwasher,food,cooking
Published: 29 Oct 2023, 09:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented