ശരീരഭാരം കൂടുന്നതില്‍ പ്രധാനവില്ലന്‍ മധുരമാണ്. ഒഴിവാക്കാന്‍ കഴിയാത്ത മധുരപ്രിയമാണ് ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പ്രധാനകാര്യം. തടി കുറയ്ക്കാന്‍ ചോറ് ഒഴിവാക്കിയാല്‍ മതിയെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ മധുരം ഒഴിവാക്കുന്നതിനെക്കുറിച്ച് നമ്മള്‍ പൊതുവേ ചിന്തിക്കാറില്ല. പഞ്ചസാരയുടെ അനിയന്ത്രിത ഉപയോഗവും രോഗങ്ങളുണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ഒന്നാണെന്നും പലരും മറന്നുപോകാറുണ്ട്.
മധുരത്തിന്റെ അമിത ഉപയോഗം മൂലം ശരീരഭാരം കൂടല്‍, പ്രമേഹം, ഹൃദ്രോഗം എന്നിവയൊക്കെ വന്നേക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് പഞ്ചസാര വെല്ലുവിളിയുയര്‍ത്തും.പഞ്ചസാരയുടെ ഉപയോഗം കുറച്ചാല്‍ തന്നെ ചര്‍മ്മത്തിന്റെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാന്‍ കഴിയും.മുഴുവനായി നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയും. അതിനായി ഈ വഴികള്‍ പരീക്ഷിക്കാം.
Also Read
രാവിലത്തെ ഭക്ഷണത്തിന് മുന്‍പ് ബിസ്‌ക്കറ്റ് തുടങ്ങിയ ബേക്കറി സാധനങ്ങള്‍ കഴിക്കുന്ന ശീലം ഒഴിവാക്കണം. കൂടാതെ ജങ്ക് ഫുഡ്, പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ തുടങ്ങിയവ കഴിക്കാന്‍ പാടില്ല. മധുരം വലിയതോതില്‍ ഇവയുടെ ചേരുവയാണ്. അത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഹാനികരമായി ബാധിക്കും.
ചായ,കോഫി എന്നിവയില്‍ നിന്നും പഞ്ചസാര തീര്‍ത്തും ഒഴിവാക്കാം. പകരം ശര്‍ക്കര മിതമായി ഉപയോഗിക്കാം. കരിമ്പില്‍ നിന്നുണ്ടാക്കുന്ന ശര്‍ക്കര, വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയുമാണ്. ഇരുമ്പിന്റെ അഭാവം തടയാനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും ശര്‍ക്കര സഹായിക്കും. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. തേനും പകരം ഉപയോഗിക്കാവുന്നതാണ്.
കേക്കും ബ്രൗണിയും കഴിക്കുന്നത് ഒഴിവാക്കാം. ഇതിലൊക്കെ വലിയ തോതില്‍ മധുരം ചേര്‍ക്കുന്നുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതിന് പകരം സാലഡുകളോ നട്സോ മറ്റോ കഴിക്കാം. ഓട്സും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ബ്രെഡ്, ചോറ് പോലുള്ള കാര്‍ബൈഹൈട്രേറ്റ് അടങ്ങിയ ഭക്ഷണത്തിലും പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവയുടെ അളവും കുറയ്ക്കുന്നതാണ് അമിതവണ്ണവും ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കാന്‍ നല്ലത്. കൃത്രിമ മധുരം ചേര്‍ത്ത ശീതള പാനീയങ്ങള്‍ , ഷേയ്ക്കുകള്‍ തുടങ്ങിയവ കുടിക്കുന്നത് ഒഴിവാക്കണം. പകരം ഉപ്പിട്ട നാരങ്ങാവെള്ളം, കരിക്ക്, തണ്ണിമത്തന്‍ എന്നിവ ശീലമാക്കാം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: sugar,weightloss tips, tea, food,processed foods,biscuit,cake,food
Published: 01 Oct 2023, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented