പഞ്ചസാര ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ പലര്‍ക്കും മടിയാണ്. മധുരത്തോടുള്ള അമിതപ്രിയം തന്നെയാണ് കാരണം. എന്നാല്‍ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ശര്‍ക്കര. മധുരമുണ്ടെങ്കിലും ഇത് പഞ്ചസാരയുടെ പോലെ അത്ര പ്രശ്നമുള്ള ഒന്നല്ല. കൂടാതെ നിരവധി ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്.
ശര്‍ക്കരയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ശരീരത്തിലെ ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ഇവ ചെയ്യും. കൂടാതെ ദഹനക്കേട്, മലബന്ധം എന്നിവ അകറ്റാനും നല്ലതാണ്. ശര്‍ക്കരയുടെ ഉപയോഗവും മികമായി അളവിലായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Also Read
എപ്പോഴും തളര്‍ച്ചയും ക്ഷീണവും ഉള്ളവരും ശര്‍ക്കര ഡയറ്റിലുള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരണം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുവാന്‍ ഇത് സഹായിക്കും. കൂടാതെ, അവശ്യ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ശരീരത്തെ അണുബാധകള്‍, ജലദോഷം, ചുമ എന്നിവയെ കൂടുതല്‍ പ്രതിരോധിക്കാന്‍ ശരീരത്തെ സഹായിക്കും.
ശര്‍ക്കര ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും കരളിനെ ശുദ്ധീകരിക്കുവാനും സഹായിക്കുകയും ചെയ്യും. ശര്‍ക്കരയിലെ ഇരുമ്പിന്റെയും ഫോളേറ്റിന്റെയും അംശം ശരിയായ രക്തചംക്രമണം നിലനിര്‍ത്താനും ആര്‍ത്തവ വേദനയും മലബന്ധവും കുറയ്ക്കാനും സഹായിക്കും.ശര്‍ക്കര ആസ്തമ, ബ്രോങ്കൈറ്റിസ്, അലര്‍ജി തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ തടയാനും ഗുണം ചെയ്യും.മെറ്റബോളിസം വര്‍ധിപ്പിക്കാനും വളരെ നല്ലതാണ്.
Content Highlights: Health Benefits,Jaggery,sugar,food,sweets
Published: 27 Oct 2023, 10:56 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented