ശരീരത്തിന്റെയും മനസിന്റെയും പ്രവര്‍ത്തനത്തില്‍ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നമ്മള് കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യം നിര്‍ണയിക്കുന്നത്. ചിലര്‍ക്ക് എപ്പോഴും മറവി പ്രശ്നങ്ങള്‍ വരാറുണ്ട്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കാനുമെല്ലാം ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യത്തിനുമായി ഈ ഭക്ഷണങ്ങള്‍ കഴിക്കാം.
നട്ട്സും സീഡ്സുമെല്ലാം തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. മത്തന്‍ കുരു, വാള്‍നട്ട്സ്, സൂര്യകാന്തി വിത്ത് എന്നിവയെല്ലാം കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള സിങ്ക്, ഒമേഗ3, വിറ്റാമിനുകള്‍ എന്നിവയെല്ലാമാണ് ഓര്‍മ്മശക്തി കൂട്ടാനും ബുദ്ധിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്നത്. മത്തി പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയെല്ലാം തന്നെ ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്. ഇത് നേരിട്ട് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കാന്‍ സഹായിക്കുന്നു.
ഇലക്കറികള്‍ കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അയണ്‍, വിറ്റാമിന്‍-ഇ, വിറ്റാമിന്‍-കെ, വിറ്റാമിന്‍- ബി9 എന്നിവയുടെയെല്ലാം കലവറയാണ് ഇലക്കറികള്‍. കൂടാതെ ബ്രൊക്കോളി, ചീര ഇത്തരത്തില്‍ കഴിക്കുന്നത്. അവക്കാഡോ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന്റെ നല്ല ഗുണം ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, വൈറ്റമിന്‍-കെ എന്നിവയെല്ലാം ഇതിന് സഹായിക്കും.
വിവിധയിനം ബെറിപ്പഴങ്ങളും ഓര്‍മ്മശക്തിയും ചിന്താശേഷിയും വര്‍ധിപ്പിക്കുന്നതിന് പ്രയോജനം ചെയ്യുന്നു. വൈറ്റമിന്‍-സി, വൈറ്റമിന്‍-കെ എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ് ബെറിപ്പഴങ്ങള്‍. ഈ ഘടകങ്ങളെല്ലാം തന്നെ ഓര്‍മ്മശക്തി കൂട്ടുന്നതിനും ചിന്താശേഷി കൂട്ടുന്നതിനുമെല്ലാം സഹായകരമാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Superfoods, Boost Brain Function,nuts,seeds,berries,food
Published: 01 Oct 2023, 02:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented