ടി കൂടുന്നത് പലരേയും ബുദ്ധിമുട്ടിലാക്കുന്ന പ്രശ്‌നമാണ്. പലതും പരീക്ഷിച്ചു മടുത്തവരും ഇതിലുണ്ട്. വയര്‍ ചാടുന്നതും ഇതിനൊപ്പം ആളുകള്‍ നേരിടുന്ന പ്രശ്‌നമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിന് ശരിയായ ഭക്ഷണക്രമം പിന്‍തുടരേണ്ടതും വ്യായാമം ചെയ്യേണ്ടതും നിര്‍ബന്ധമുള്ള കാര്യമാണ്. ജീവിതശൈലിയില്‍ കൃത്യമായ മാറ്റംകൊണ്ടുവന്നാല്‍ മാത്രമേ ഇതിനൊരു പരിഹാരം കാണുവാന്‍ സാധിക്കുകയുള്ളു.

To advertise here,

കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം. രാവിലെ ചായ കുടിക്കുന്നതാണ് പലരുടേയും ശീലം. ഇതിന് പകരം കലോറി കുറഞ്ഞ ചില പാനീയങ്ങള്‍ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും. അത്തരത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കലോറി കുറഞ്ഞ ചില പാനീയങ്ങള്‍ അറിഞ്ഞിരിക്കാം.

ജീരകത്തിന്റെ പ്രാധാന്യം പറഞ്ഞാല്‍ തീരില്ല. കറികളിലാണ് നമ്മള്‍ പൊതുവായി ജീരകം ഉപയോഗിക്കുന്നത്. എന്നാല്‍ ജീരകമിട്ട വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും വയര്‍ ചാടുന്നത് കുറയ്ക്കാനും സഹായിക്കും. ജീരകവെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ വലിയ ഗുണം ചെയ്യും. 

നാരങ്ങാ വെള്ളവും വയര്‍ ചാടുന്ന പ്രശ്‌നത്തിന് പരിഹാരമാണ്. ചെറിയ ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങാനീര് ചേര്‍ത്തു രാവിലെ കുടിക്കുകയാണ് വേണ്ടത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കും. നാരങ്ങയോടൊപ്പം തേനും ഇഞ്ചിയും കൂടി ചേര്‍ക്കുന്നതും ഗുണം ചെയ്യും. മധുരം നിര്‍ബന്ധമില്ലെങ്കില്‍ തേന്‍ ഒഴിവാക്കാം.

ഇഞ്ചിചായയും ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ദിവസവും ഇഞ്ചിയിട്ട ചായ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് ഗുണം ചെയ്യും

ചായ കുടിക്കുന്ന ശീലം മാറ്റിയിട്ട് പകരം ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവും. കൂടാതെ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും സഹായിക്കും. മെറ്റബോളിസം കൂട്ടാനും ഗ്രീന്‍ ടീ ഗുണകരമാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)